ബാഴ്സലോണ: സൂപ്പർ താരം ലയണൽ മെസി ക്ലബ് വിടുമെന്ന വാർത്തകൾ തള്ളി ബാഴ്സലോണ പ്രസിഡന്റ് ജോസപ് മരിയ ബർതോമു. മെസി തന്റെ കരിയർ ബാഴ്സയിൽ തന്നെ അവസാനിപ്പിക്കുമെന്ന് ബർതോമു പറഞ്ഞു.
വിയ്യാറയലിനെതിരെ ജയിച്ചതിനു ശേഷം സ്പാനിഷ് മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ബർതോമു പ്രതികരിച്ചത്. മെസിയുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ നൽകാൻ ആഗ്രഹിക്കുന്നില്ല. കാരണം ക്ലബ് കളിയിലാണ് ശ്രദ്ധിക്കുന്നത്.
അതുപോലെ നിരവധി താരങ്ങളുമായി ചർച്ച നടത്തിവരികയും ചെയ്യുന്നു. എന്നാൽ മെസി അറിയിച്ചത് അദ്ദേഹത്തിന് ഇവിടെ തുടരനാണ് താൽപര്യമെന്നാണ്. അതിനാൽ മെസിയെ കൂടുതൽ കാലം ബാഴ്സ ജേഴ്സിയിൽ ആസ്വദിക്കാനാണ് തീരുമാനം- അദ്ദേഹം പറഞ്ഞു.
നിലവിലുള്ള കരാർ കാലാവധി അവസാനിക്കുന്നതോടെ മെസി ബാഴ്സലോണ വിടുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. 2017ൽ പുതുക്കിയ കാർ 2021വരെ യാണുള്ളത്. തുടർന്ന് കരാർ നീട്ടാനുള്ള ചർച്ചകൾക്ക് മെസിക്കും പിതാവ് ഹൊർഹെയ്ക്കും താത്പര്യമില്ലെന്നാണ് സൂചന.
ജൂണ്‍ 24ന് 33 വയസ് പൂർത്തി യായ മെസി, ബുധനാഴ്ച അത്ലറ്റിക്കോ മാഡ്രിഡിനെതിരായ മത്സരത്തിൽ കരിയറിൽ 700 ഗോൾ എന്ന നേട്ടത്തിലെത്തിയിരുന്നു.