ബാഴ്സലോണ: ലയണൽ മെസിയും എഫ്സി ബാഴ്സലോണയും ഇനി രണ്ടു വഴിക്ക്. തന്നെ വളർത്തി വലുതാക്കി ഇതിഹാസതാരമാക്കി മാറ്റിയ ബാഴ്സലോണയെന്ന ഫുട്ബോൾ ക്ലബ്ബുമായുള്ള ബന്ധം അറ്റുവെന്നു മെസി അറിയിച്ചു.
ബാഴ്സ ക്ലബ്ബിന്റെ ആസ്ഥാനമായ കാന്പ് നൗവിൽ നടന്ന വികാരനിർഭരമായ യാത്രയയപ്പ് ചടങ്ങിലെ വാർത്താസമ്മേളനത്തിലാണു ക്ലബ് വിടുന്ന കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
മൈക്കിനു മുന്നിൽ നിന്ന് കണ്ണീരടക്കാൻ പാടുപെടുന്ന മെസിയെയാണു കാണാനായത്. മെസിയുടെ യാത്രയയപ്പ് ചടങ്ങിൽ കുടുംബാംഗങ്ങളും ബാഴ്സ ടീമിലെ ചില സഹതാരങ്ങളും പങ്കെടുത്തു.
കഴിഞ്ഞ വർഷം ഈ ക്ലബ് വിടുന്നതിന് ശരിക്കും ആഗ്രഹിച്ചിരുന്നതായി മെസി സമ്മതിച്ചു. ബാഴ്സ വിട്ട് എങ്ങോട്ടേക്കാണെന്ന ചോദ്യത്തിന്, അക്കാര്യം ഇനിയും തീരുമാനിച്ചിട്ടില്ലെന്നായിരുന്നു താരത്തിന്റെ മറുപടി.
ആരുമായും യാതൊരു തരത്തിലുള്ള ചർച്ചകളും നടന്നിട്ടില്ലെന്നും ഒരു വാഗ്ദാനവും നൽകിയിട്ടില്ലെന്നും മെസി കൂട്ടിച്ചേർത്തു. പിഎസ്ജിയെക്കുറിച്ച് ചോദിച്ചപ്പോൾ, സാധ്യതകൾ ഉണ്ടെന്നായിരുന്നു മറുപടി