ലണ്ടന്‍: ലോകകപ്പിനു മുമ്പുള്ള സൗഹൃദ മത്സരങ്ങള്‍ക്കായി ലയണല്‍ മെസി അര്‍ജന്റീന ടീമിനൊപ്പം ചേര്‍ന്നു. ശനിയാഴ്ച ഇറ്റലിക്കെതിരേയുള്ള മത്സരത്തോടെയാണ് അര്‍ജന്റീനയുടെ ലോകകപ്പ് സന്നാഹം ആരംഭിക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം.
ചൊവ്വാഴ്ച ടീമിനൊപ്പം ചേര്‍ന്ന മെസി ഉച്ചകഴിഞ്ഞുള്ള പരിശീലനത്തില്‍ പങ്കെടുത്തു. ഇറ്റലിക്കെതിരേയുള്ള മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ സ്ട്രൈക്കര്‍ സെര്‍ജിയോ അഗ്വേറോ ഇറങ്ങുന്ന കാര്യം സംശയമാണ്. മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് കഴിഞ്ഞ കളികളില്‍ അഗ്വേറോ ഇറങ്ങിയിരുന്നില്ല.
സിറ്റിയുടെ പ്രതിരോധതാരം നിക്കോളസ് ഒട്ടമെന്‍ഡി, ഗോണ്‍സാലോ ഹിഗ്വെയ്ന്, എയ്ഞ്ചല്‍ ഡി മരിയ, ഹാവിയര്‍ മസ്കരാനോ, മാര്‍കോസ് റോഹോ എന്നിവരും അര്‍ജന്റീനയുടെ ടീമിലുണ്ട്.