ബാഴ്സലോണ: പരിശീലനത്തിനായി സൂപ്പർ താരം ലയണൽ മെസി ബാഴ്സലോണയിൽ തിരിച്ചെത്തി. ആഴ്ചകൾ നീണ്ട നാടകീയതകൾക്കൊടുവിലാണ് താരം ക്ലബിലെത്തിയത്.
കോവിഡ് മാനദണ്ഡങ്ങൾ പ്രകാരം ആദ്യ ദിവസങ്ങളിൽ താരം ഒറ്റക്ക് പരിശീലനം നടത്തും. അതിനുശേഷം മെസി ടീം അംഗങ്ങൾക്കൊപ്പം ചേരും. പുതിയ പരിശീലകൻ കോമാനു കീഴിലുള്ള മെസിയുടെ ആദ്യ പരിശീലന സെഷൻ കൂടിയാവും അത്.
എഫ്സി ബാഴ്സലോണ വിടുമെന്ന തീരുമാനം മാറ്റിയ ലയണല്‍ മെസി കഴിഞ്ഞ ദിവസം നടന്ന പരിശീലനത്തിനിറങ്ങിയില്ല. ഈ സീസണില്‍ ബാഴ്സയില്‍ തുടരുമെന്ന് മെസി പ്രഖ്യാപിച്ചിരുന്നു. ക്ലബ്ബിനെ കോടതിയില്‍ കയറ്റേണ്ട എന്ന കാരണം കൊണ്ടു മാത്രമാണ് താന്‍ കേസിനു പോകാത്തതെന്ന് മെസി പറഞ്ഞിരുന്നു.