പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ഫുട്ബോളിൽ അർജന്റൈൻ സൂപ്പർതാരം ലയണൽ മെസിക്കെതിരായ പിഎസ്ജി ആരാധകരുടെ പ്രതിഷേധം അവസാനിക്കുന്നില്ല. ലീഗ് വണ്‍ പോരാട്ടത്തിനായി അജാസിയോയ്ക്കെതിരേ ഇറങ്ങിയ മെസിക്കെതിരേ പിഎസ്ജി ആരാധകർ കൂവിവിളിച്ചു.
പിഎസ്ജി ടീം പ്രഖ്യാപിച്ചപ്പോൾ മെസിയുടെ പേര് ഗാലറിയിൽ മുഴങ്ങിയപ്പോഴും ക്ലബ് ആരാധകർ കൂവി. ജൂണ്‍ 30 വരെ മാത്രമാണു ലയണൽ മെസിക്കു പിഎസ്ജിയുമായി കരാർ ഉള്ളത്.
സൗദി സന്ദർശനത്തിനായി പിഎസ്ജിയുടെ അനുമതിയില്ലാതെ പുറപ്പെട്ട കുറ്റത്തിനു മെസിക്ക് രണ്ടാഴ്ചത്തെ വിലക്ക് ഏർപ്പെടുത്തിയെങ്കിലും അതിൽ ഇളവുണ്ടായി. അതോടെയാണ് അജാസിയോയ്ക്കെതിരേ മെസി കളത്തിലെത്തിയത്.