മെസി ആരാധകനായ മുര്‍ത്താസ എന്ന അഫ്ഗാന്‍ ബാലനെ ആരും മറക്കാനിടയില്ല. മെസിയോടുള്ള ആരാധന മൂത്ത് താരമായ കുഞ്ഞാണത്. രണ്ടു വര്‍ഷം മുന്‍പ് പ്ലാസ്റ്റിക് കവറില്‍ ചായം കൊണ്ട് മെസി എന്നെഴുതി അത് ജേഴ്സിയായി ധരിച്ച് കളിച്ചുകൊണ്ട് നില്‍ക്കുന്ന മുര്‍ത്താസയുടെ ചിത്രം പുറത്തു വന്നപ്പോള്‍ അത് കണ്ട് മുര്‍ത്താസയെ സാക്ഷാല്‍ ലയണല്‍ മെസി തന്നെ അന്വേഷിച്ചെത്തുകയുണ്ടായി.
അന്ന് മെസിയുടെ പ്രിയപ്പെട്ട ആരാധകന്‍ എന്ന പേരില്‍ ലോക ശ്രദ്ധയാകര്‍ഷിച്ച മുര്‍ത്താസയെ കാണാന്‍ മെസി നേരിട്ട് എത്തുകയും ഒരു പന്തും ജഴ്സിയും നല്‍കുകയും ചെയ്തിരുന്നു. മെസി മുര്‍ത്താസയെയും കുടുംബത്തെയും കാബൂളിലേക്കു ക്ഷണിക്കുകയും ചെയ്തിരുന്നു. പിന്നീട് ഖത്തറില്‍ വെച്ചും മുര്‍ത്താസ മെസിയെ നേരിട്ടു കണ്ടു. അപ്പോഴും കിട്ടി മെസിയുടെ സമ്മാനങ്ങള്‍.
എന്നാല്‍ ഇപ്പോള്‍ അഹ്മദി താലിബാന്‍ ഭീഷണിയെത്തുടര്‍ന്നു സ്വന്തം നാട്ടില്‍ നിന്ന് പലായനം ചെയ്ത് മറ്റൊരിടത്ത് എത്തിയിരിക്കുകയാണ് മുര്‍ത്താസയും കുടുംബവും. ആക്രമണ ഭീഷണിയെതുടര്‍ന്ന് നാട്ടില്‍ നിന്ന് പലായനം ചെയ്ത് ജീവനും കൊണ്ടുള്ള പോക്കില്‍ മെസി മുര്‍ത്താസയ്ക്കു സമ്മാനിച്ച ജഴ്സിയും പന്തും വീട്ടില്‍ നിന്നെടുക്കാനായില്ല. കാബൂളിലെ അഭയാര്‍ഥി ക്യാംപിലാണ് മുര്‍ത്താസയും കുടുംബവും എത്തിയത്. അഭയാര്‍ഥി ക്യാംപില്‍ ഇരിക്കുന്ന ഈ ഏഴു വയസ്സുകാരന്‍ മുര്‍ത്താസ ഇപ്പോള്‍ ആ സമ്മാനങ്ങളെക്കുറിച്ചോര്‍ത്തു വിഷമിച്ചിരിക്കുകയാണ്.
https://youtu.be/dyJVzXVB0aY