ചേർപ്പ്: ലോകകപ്പ് ഫുട്ബോൾ ആവേശത്തിനിടെ തലമുടിയിൽ മെസിയുടെ പേര് മുടി വടിച്ച് എഴുതി മൂന്നു വയസുകാരിയായ കുഞ്ഞ് ആരാധിക.
പടിഞ്ഞാട്ടുമുറി കൂളിയാട്ട് വീട്ടിൽ വിജീഷ് ജീവൻ നായരുടെയും നീരജ മേനോന്റെയും മകൾ നഴ്സറി വിദ്യാർഥിനി നക്ഷത്ര.വി. നായരുടെ തലയിലാണു മുടി വടിച്ച് മെസി എന്ന് ഇംഗ്ലീഷിൽ എഴുതിയിരിക്കുന്നത്.
ഞങ്ങൾ വിട്ടുകാർ മുഴുവൻ അർജന്റീനയുടെയും മെസിയുടെയും ആരാധകരാണെന്നും ഇതുകണ്ടാണു നക്ഷത്രയ്ക്കു മെസിയോട് ആരാധന തോന്നിയതെന്നും അച്ഛൻ വിജീഷ് പറയുന്നു. സമീപത്തെ ബാർബർ ഷോപ്പിൽ പോയാണു തലമുടി വടിച്ച് പേര് എഴുതിച്ചത്.