ലണ്ടൻ: കഴിഞ്ഞ വര്‍ഷത്തെ മികച്ച ഫുട്ബോള്‍ താരത്തിനുള്ള ഫിഫ ദ് ബെസ്റ്റ് പുരസ്കാരം അര്‍ജന്റീന താരം ലയണല്‍ മെസിക്ക്.
അന്തിമപട്ടികയില്‍ ഇടം നേടിയ നോര്‍വെ താരം എര്‍ലിംഗ് ഹാളണ്ട്, ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പെ എന്നിവരെ പിന്തള്ളിയാണ് ഈ നേട്ടം മെസിക്കു സ്വന്തമാക്കാനായത്.
മികച്ച താരത്തിനുള്ള ഫിഫയുടെ പുരസ്കാരം എട്ടാമതാണ് മെസി കരസ്ഥമാക്കുന്നത്. സ്പാനിഷ് ഫുഡ്ബോൾ താരം ഐതാന ബോൺമാറ്റിയാണു മികച്ച വനിതാ താരം.
ഫെയര്‍പ്ലേ അവാര്‍ഡ് ബ്രസീലിയന്‍ ദേശീയ ഫുട്ബോള്‍ ടീം സ്വന്തമാക്കി. 2022 ഡിസംബര്‍ 19 മുതല്‍ 2023 ഓഗസ്റ്റ് 20 വരെയുള്ള കാലയളവിലെ പ്രകടനമാണു പുരസ്കാരത്തിനായി പരിഗണിച്ചത്.