മിനാസ്: കോപ്പ അമേരിക്കയിൽ തോൽവിക്കു പിന്നാലെ അർജന്റീനയ്ക്കു സമനിലക്കുരുക്ക്. ഇന്നു നടന്ന രണ്ടാം മത്സരത്തിൽ അർജന്റീന പരാഗ്വയോടു സമനില വഴങ്ങി.
ലയണൽ മെസി 57-ാം മിനിറ്റിൽ നേടിയ പെനാൽറ്റിയാണ് അർജന്റീനയുടെ മുഖം രക്ഷിച്ചത്. 37-ാം മിനിറ്റിൽ റിച്ചാർഡ് സാഞ്ചസ് നേടിയ ഗോളിൽ പരാഗ്വെ ലീഡ് നേടിയിരുന്നു. ഇതിനുശേഷമായിരുന്നു മെസിയുടെ സമനിലഗോൾ.
രണ്ടു മത്സരങ്ങളിൽനിന്ന് ഒരു പോയിന്റ് മാത്രമുള്ള അർജന്റീന ഗ്രൂപ്പിൽ ഖത്തറിനും പിന്നിൽ നാലാമതാണ്. ആറു പോയിന്റുള്ള കൊളംബിയയാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.