മയാമി: അര്‍ജന്റൈൻ ഇതിഹാസതാരം ഡിയേഗോ മാറഡോണയ്ക്ക് ആദരമര്‍പ്പിച്ച് ലയണല്‍ മെസി പങ്കുവച്ച ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി.
1986ല്‍ അർജന്റീനയെ ലോകകപ്പ് നേട്ടത്തിലെത്തിച്ചതിൽ നിര്‍ണായക പ്രകടനം നടത്തിയ മാറഡോണ 1994 ഫിഫ ലോകകപ്പില്‍ ധരിച്ചിരുന്നതിനു സമാനമായ ജഴ്സിയണിഞ്ഞുള്ള രണ്ടു ചിത്രങ്ങളാണു മെസി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്.
2026 ലോകകപ്പിൽ മെസി കളിക്കുമെന്ന സൂചനയാണിതെന്നു ചിലർ വിലയിരുത്തുന്നു. 1994 ലോകകപ്പിലായിരുന്നു ഫിഫ ടൂര്‍ണമെന്റില്‍ മാറഡോണ അവസാനമായി അര്‍ജന്റീന ജഴ്സിയണിഞ്ഞത്.
2026ല്‍ അമേരിക്കയിൽ നടക്കുന്ന ലോകകപ്പിലൂടെ മെസിയും വിരമിച്ചാൽ, രണ്ടു കാലഘട്ടത്തിലെ ഇതിഹാസതാരങ്ങള്‍ക്ക് അവിചാരിതമായെത്തുന്ന സാമ്യമാകുമത്. 2022 ലോകകപ്പായിരിക്കും തന്റെ അവസാന ലോകകപ്പെന്നു മെസി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.