ബാഴ്സലോണ: അര്‍ജന്റൈന്‍ ഫുട്ബോള്‍ സൂപ്പര്‍ താരം ലയണല്‍ മെസി വിവാഹിതനാകുന്നു. വധു പ്രണയിനി അന്റോണെല്ല റൊക്കൂസോ തന്നെ. ജൂണ്‍ 30ന് അര്‍ജന്റൈന്‍ നഗരമായ റൊസാരിയോയിലാണ് വിവാഹ ചടങ്ങ്. സാക്ഷ്യംവഹിക്കാന്‍ ഇരുവരുടെയും മക്കളായ നാലു വയസുകാരന് തിയാഗോ മെസിയും ഒരു വയസുള്ള മത്തേയോ മെസിയും ഉണ്ടാകും.
കഴിഞ്ഞ പത്ത് വര്‍ഷമായി ഇരുവരും ഒന്നിച്ചാണ്. കഴിഞ്ഞ വര്‍ഷം ഇരുവരും ഔദ്യോഗികമായി വിവാഹിതരാകുമെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും അതുണ്ടായില്ല. മെസിയുടെ 30-ാം ജന്മദിനത്തിനും ആറുനാളുകള്ക്കുശേഷമാണ് വിവാഹം എന്ന പ്രത്യേകതയുമുണ്ട്. ബാഴ്സലോണയിലും ആഘോഷ ങ്ങള് ഉണ്ടാകുമെന്നാണ് സൂചന.