ഡാളസ് : ഒരാഴ്ച മുന്‍പ് കാണാതായ ഡാളസ് സൗന്ദര്യ റാണി ലഷൻ മെസിയുടെ (38) മൃതദേഹം ലെഗൊ ഡി ക്ലെയ്ർ തടാകത്തിൽ നിന്നും കണ്ടെടുത്തു.
ഇർവിംഗിലെ വീട്ടിൽ നിന്നും ഏപ്രിൽ 27ന് രാവിലെ നടക്കാൻ ഇറങ്ങിയതായിരുന്നു മേസി. തിരിച്ചു വീട്ടിൽ എത്താതിനെ തുടർന്ന് പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചത്.
വ്യാഴാഴ്ചയോടെ ഇവരുടേതാണെന്ന് സംശയിക്കുന്ന മൃതദേഹം തടാകത്തിൽ നിന്നും കണ്ടെടുക്കുകയായിരുന്നു.
വ്യാഴാഴ്ച കോർനിക്കാനയിൽ മിസ് ടെക്സസ് അമേരിക്കാ മത്സരത്തിൽ പങ്കെടുക്കേണ്ടതായിരുന്നു ലഷൻ മെസി.
ഇവർ ധരിച്ചിരുന്നത് വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ ഉണ്ടായ വസ്ത്രങ്ങൾ തന്നെയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടു ആണ്‍കുട്ടികളുടെ മാതാവാണ് മെസി.
യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഡാളസിലെ റിസർച്ച് പ്രോഗ്രാം മാനേജരായിരുന്നു മെസി.
ശനിയാഴ്ച ഡാളസ് കൗണ്ടി മെഡിക്കൽ എക്സാമിനർ ഓഫീസ് തടാകത്തിൽ നിന്നും കണ്ടെടുത്തത് മെസിയുടെ മൃതദേഹമായിരുന്നുവെന്ന് സ്ഥരീകരിച്ചു. കഴിഞ്ഞ വർഷം മിസ് ടെക്സസ് അമേരിക്കാ മത്സരത്തിൽ പങ്കെടുത്തിരുന്നു.
മെസിക്ക് നീന്താൻ അറിയില്ല എന്നാണ് മാതാവ് മേരി റോസി പറയുന്നത്. വെള്ളത്തിലേക്ക് മകൾ ഇറങ്ങുന്നതിനു യാതൊരു സാധ്യതയുമില്ലെന്നും ഇവർ പറയുന്നു. മരണകാരണം എന്താണെന്ന് അന്വേഷിച്ചുവരുന്നു.
റിപ്പോർട്ട്: പി.പി. ചെറിയാൻ