ന്യൂയോര്‍ക്ക്: അടുത്ത ഫുട്ബോള്‍ ലോകകപ്പിൽ കളിക്കാനുണ്ടാകില്ലെന്ന് ആവർത്തിച്ച് ഫുട്ബോൾ ഇതിഹാസം ലയണൽ മെസി.
താൻ മുൻപും പലതവണ പറഞ്ഞിട്ടുണ്ട്, 2022 ആയിരുന്നു തന്റെ അവസാന ലോകകപ്പ് മെസി പറഞ്ഞു. ടൈറ്റാൻ സ്പോർട്സിന് അനുവദിച്ച വീഡിയോ അഭിമുഖത്തിലാണ് മെസി ഇക്കാര്യം ആവർത്തിച്ച് പറഞ്ഞത്.
ലോകകപ്പ് വിജയം കരിയറിലെ ഏറ്റവും വലിയ നേട്ടമായിരുന്നു. ഇതിന് വലിയ പ്രാധാന്യമാണ് ഞാന്‍ നല്‍കുന്നത്. ഈ നേട്ടത്തില്‍ സംതൃപ്തനുമാണ്.
മുന്‍പ് പറഞ്ഞത് പോലെ തന്നെ അടുത്ത ലോകകപ്പില്‍ കളിക്കാന്‍ ഇല്ല. ലോകകപ്പ് മത്സരങ്ങള്‍ കാണാന്‍ അവിടെ വരും. എന്നാല്‍ മത്സരങ്ങളില്‍ പങ്കെടുക്കില്ല- മെസി പറഞ്ഞു.