അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന റഷ്യന്‍ ഫുട്ബോള്‍ ലോകകപ്പിന് ഭീഷണിയുമായി ഭീകരസംഘടനയായ ഐ.എസ്. ബാഴ്സലോണയുടെ അര്‍ജന്റീനന്‍ സൂപ്പര്‍താരം ലയണല്‍ മെസിയുടെ രക്തമൊലിക്കുന്ന ചിത്രം പുറത്ത് വിട്ടാണ് ഭീകരര്‍ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഐ.എസിന്റെ തടവില്‍ കഴിയുന്ന തരത്തിലുള്ള മെസിയുടെ ചിത്രം മോര്‍ഫ് ചെയ്ത് തയ്യാറാക്കിയാണ് ഭീഷണി. കണ്ണില്‍ നിന്നും രക്തം ഒലിച്ചിറങ്ങുന്നതായാണ് മെസിയുടെ ചിത്രം. തടവറയ്ക്കുള്ളില്‍ നില്ക്കുന്ന തരത്തിലാണ് ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്.
മുമ്പ് ഫ്രാന്‍സ്-ജര്‍മനി സൗഹൃദ ഫുട്ബോള്‍ മത്സര വേദിയില്‍ ബോംബ് സ്ഫോടനമുണ്ടായപ്പോള്‍ ഉത്തരവാദിത്വമേറ്റെടുത്ത് ഐ.എസ് രംഗത്തെത്തിയിരുന്നു. 2016 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിനും ഭീകരരുടെ ഭീഷണിയുണ്ടായിരുന്നു. പിന്നീട് 2017 ലെ വനിതാ യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിനും ഈ ഭീഷണി ആവര്ത്തി്ച്ചെങ്കിലും അപായമൊന്നും ഉണ്ടായില്ല.