ബുവനോസ് ആരീസ്: റഷ്യൻ ലോകകപ്പ് ഫുട്ബോളിനുശേഷം ഇതാദ്യമായി അർജന്റൈൻ ടീമിൽ സൂപ്പർ താരം ലയണൽ മെസി തിരിച്ചെത്തി.
എട്ടു മാസത്തെ ഇടവേളയ്ക്കുശേഷമാണ് ദേശീയ ടീമിലേക്ക് മെസി തിരിച്ചെത്തുന്നത്. വെനസ്വേല, മൊറോക്കോ എന്നിവയ്ക്കെതിരായ സൗഹൃദമത്സരങ്ങൾക്കുള്ള 31 അംഗ ടീമിലാണ് താത്കാലിക പരിശീലകൻ ലയണൽ സ്കലോണി മെസിയെ ഉൾപ്പെടുത്തിയത്. 22ന് മാഡ്രിഡിലാണ് വെനസ്വേലയ്ക്കെതിരായ മത്സരം. 26ന് ടാൻജിയറിൽ മൊറോക്കോയെയും നേരിടും.