കലിഫോർണിയ: എഐ സാങ്കേതികവിദ്യാ രംഗത്ത് ചാറ്റ്ബോട്ടുകൾ വിപ്ലവം സൃഷ്ടിച്ചതിനു പിന്നാലെ ഇവയുടെ ഏറ്റവും പുതിയ പതിപ്പുകൾ വികസിപ്പിക്കാനുള്ള നീക്കത്തിലാണു മിക്ക കമ്പനികളും.
ഈ ശ്രേണിയിൽ ഏറ്റവും പുതിയതായി വന്ന ഗൂഗിളിന്റെ ജെമിനിക്കു പിന്നാലെയാണ് മെറ്റ തങ്ങളുടെ എഐ അധിഷ്ഠിത ഇമേജ് ജനറേറ്റർ പ്ലാറ്റ്ഫോം അവതരിപ്പിച്ചിരിക്കുന്നത്.
മെറ്റയുടെ എഐ ചാറ്റ്ബോട്ടിനൊപ്പം സജ്ജീകരിച്ചിരിക്കുന്ന ഇമേജ് ജനറേറ്റർ ടൂളാണ് ഇമാജിൻ എന്ന പ്ലാറ്റ്ഫോമായി വന്നിരിക്കുന്നത്.
ലിയനാര്‍ഡോ എഐ, മിഡ്ജേണി, ഡാല്ഇ എന്നീ പ്ലാറ്റ്ഫോമുകള്‍ക്കു സമാനമായ പ്ലാറ്റ്ഫോമാണിതെന്നും സാധാരണ ഭാഷയില്‍ തന്നെ കൊടുക്കുന്ന നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ എഐ ഉപയോഗിച്ച് ചിത്രങ്ങള്‍ സൃഷ്ടിക്കാമെന്നും മെറ്റ അറിയിച്ചിരുന്നു. imagine.meta.com എന്ന ലിങ്ക് സന്ദര്‍ശിച്ചാല്‍ വിശദാംശങ്ങൾ ലഭ്യമാകും.