മഞ്ഞുപാളികള്‍ക്കിടയില്‍ ഒളിഞ്ഞിരിക്കുന്ന മീഥെയ്ന്‍ വാതകം ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കുമെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍.
ഇതെപ്പറ്റി നേരത്തെ തന്നെ പഠനങ്ങളുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഉപഗ്രഹങ്ങള്‍ ഉപയോഗിച്ചു നടത്തിയ പഠനത്തില്‍ ഇവിടത്തെ താപനില ഉയര്‍ന്ന തോതുകളിലേക്കെത്തുകയാണെന്നും ഇതു മൂലം മഞ്ഞുരുകി മീഥെയ്ന്‍ അന്തരീക്ഷത്തിലേക്കു കലരുകയാണെന്നും പറയുന്നു.
സൈബീരിയയുടെ വടക്കന്‍ മേഖലകള്‍ ഉത്തരധ്രുവത്തിനു സമീപമായാണു സ്ഥിതി ചെയ്യുന്നത്. 2020ല്‍ ഉണ്ടായ ഒരു വന്‍ താപതരംഗത്തില്‍ യെനിസെ ഖറ്റാംഗ ബേസിന് എന്നുള്ള ഈ സ്ഥലത്ത് കനത്ത മഞ്ഞുരുക്കം സംഭവിക്കുകയും ഇതു മൂലം ചുണ്ണാമ്പുകല്ലുകള്‍ പുറത്താകുകയും ചെയ്തു.
ഇതില്‍ നിന്നാണു ചരിത്രാതീത കാലം മുതല്‍ കുടുങ്ങി കിടന്ന മീഥെയ്ന്‍ പുറത്തേക്കു പോയത്. ഈ സംഭവവികാസങ്ങള്‍ നിരീക്ഷിച്ച നിക്കോളസ് ഫ്രോസീമാണ് പഠനത്തിനു നേതൃതം വഹിച്ചത്.
സൈബീരിയയിലെ മീഥെയ്ന്‍ നിക്ഷേപം പുറത്തേക്കെത്തിയാല്‍ ഒരുപക്ഷെ അത് ലോകാവസാനത്തിനു വഴി വെക്കുമെന്നും പക്ഷേ അതു ലോകാവസാനത്തിനു തന്നെനിക്കോളസ് പറയുന്നു.
ക്ലൈമറ്റ് ക്രൈസിസ് അഡൈ്വസറി ഗ്രൂപ്പ് എന്ന ഉന്നത പരിസ്ഥിതി സ്ഥാപനം സൈബീരിയയിലെ മഞ്ഞുരുക്കത്തെപ്പറ്റി പറയുന്നുണ്ട്.
റഷ്യയുടെ കരഭാഗത്തിന്റെ 65 ശതമാനത്തോളം വ്യാപിച്ചു കിടക്കുന്ന പെര്‍മഫ്രോസ്റ്റ് ഉരുകിയസ്തമിക്കുകയാണെന്നു ഗ്രൂപ്പ് പറയുന്നു.
2100 ആകുമ്പോഴേക്ക് ആര്‍ട്ടിക് മേഖലയിലെ 89 ശതമാനം പെര്മഫ്രോസ്റ്റും ഉരുകിത്തീര്‍ന്നേക്കാമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
സാധാരണ ഗതിയില്‍ ചതുപ്പുനിലത്തില്‍ നിന്നാണു മീഥെയ്ന്‍ വാതകം അന്തരീക്ഷത്തിലെത്തുന്നത്. ഉത്തരധ്രുവത്തില്‍ പെര്‍മഫ്രോസ്റ്റില്‍ നിന്നുള്ളതു കൂടാതെ രണ്ട് ശ്രോതസ്സുകളില്‍ നിന്നു കൂടി മീഥെയ്ന്‍ പുറന്തള്ളപ്പെടുന്നുണ്ട്.
ജൈവ വസ്തുക്കളില്‍ നിന്നും, മീഥെയ്ല്‍ ക്ലാരേറ്റ് എന്ന രാസസംയുക്തത്തില്‍ നിന്നും. റ്റവും ശക്തമായ ഹരിതഗൃഹ വാതകങ്ങളിലൊന്നാണു മീഥെയ്ന്‍.
കാര്‍ബണ്‍ ഡയോക്സൈഡിന്റെ 86 ഇരട്ടി ആഗോളതാപനമുണ്ടാക്കാനുള്ള ശേഷി ഇതിനുണ്ട്. മീഥെയ്ന്‍ അന്തരീക്ഷത്തിലെത്തിയ ശേഷം നീരാവിയും കാര്‍ബണ്‍ ഡയോക്സൈഡുമായി മാറും. ഈ കാര്‍ബണ്‍ ഡയോക്സൈഡും ആഗോളതാപനത്തിനു വഴിയൊരുക്കും.
സൈബീരയ്യ്ക്കു സമീപമുള്ള കാടുകളില്‍ ഇതിനിടെ വന്‍ കാട്ടുതീ ഉടലെടുത്തിരുന്നു. ഇതിനു പിന്നിലും ഈ മീഥെയ്ന്‍ നിക്ഷേപത്തിനു പങ്കുണ്ടെന്ന് ചിലര്‍ പറയുന്നു.
മീഥെയ്ന്‍ ആഗോളതാപനം കൂടാതെ മൃഗങ്ങളില്‍ അനാരോഗ്യം, വിളനാശം തുടങ്ങിയവയ്ക്കും വഴിയൊരുക്കും. പെര്‍മഫ്രോസ്റ്റ് ഉരുകുന്നത് മറ്റു പല പ്രശ്നങ്ങള്‍ക്കും വഴിവയ്ക്കും.
ചരിത്രാതീത കാലം മുതല്‍ ഉറഞ്ഞു കിടക്കുന്ന ഈ മഞ്ഞുപാളികള്‍ക്കടിയില്‍ അത്ര കാലം മുന്‍പുള്ള ജീവികളും മനുഷ്യരുമൊക്കെ മൃതദേഹങ്ങളായി കിടപ്പുണ്ട്.
40000 വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു സിംഹക്കുട്ടിയുടെ ഒട്ടും നാശം വരാത്ത ശവം ശാസ്ത്രജ്ഞര്‍ സൈബീരിയയിലെ പെര്‍മഫ്രോസ്റ്റില്‍ നിന്നു കണ്ടെത്തിയത് മൂന്നാഴ്ച മുന്‍പാണ്.
ആദിമകാലഘട്ടത്തില്‍ പല ജീവിവംശങ്ങളുടെയും സമൂഹങ്ങളുടെയുമൊക്കെ നാശത്തിനിടയാക്കിയ വൈറസുകളും ബാക്ടീരിയകളും മറ്റു സൂക്ഷ്മകോശ ജീവികളുമൊക്കെയുണ്ടാകാമെന്നും ഇവ ഡോര്‍മന്റ് എന്ന അവസ്ഥയില്‍ അനേകായിരം വര്‍ഷങ്ങള്‍ പിന്നിട്ട ഉറക്കത്തിലാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
മഞ്ഞുരുകി ഇവ പുറത്തെത്തിയാല്‍ തീര്‍ത്തും നിര്‍ഭാഗ്യകരമായ സംഭവങ്ങള്ക്കാരിക്കും അതു വഴിവയ്ക്കുകയെന്നും ശാസത്രജ്ഞര്‍ വ്യക്തമാക്കുന്നു.