മലയാള സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന താരമാണ് മുകേഷ്. നിലവില്‍ കൊല്ലം എംഎല്‍എ കൂടിയാണ് താരം. ആദ്യ ഭാര്യ സരിതയുമായി വിവാഹ ബന്ധം വേര്‍പിരിഞ്ഞ മുകേഷ് 2013ലാണ് നര്‍ത്തകിയായ മേതില്‍ ദേവികയെ വിവാഹം ചെയ്യുന്നത്.
പ്രശസ്ത മോഹിനിയാട്ടം കലാകാരിയായ ദേവിക പാലക്കാട് രാമനാഥപുരം മേതില്‍ കുടുംബാംഗവും സംഗീത നാടക അക്കാദമി പുരസ്ക്കാര ജേതാവുമാണ്.
തന്റെ നാലാം വയസ്സുമുതല്‍ നൃത്തം അഭ്യസിക്കുന്ന ഈ കലാകാരി മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എംബിഎയിലും കല്‍ക്കട്ട രബീന്ദ്രഭാരതി യൂണിവേഴ്സിറ്റിയില്‍ നിന്ന് എംഎ ഡാന്‍സിനും സ്വര്‍ണ മെഡല്‍ നേടി.
നടനായും സ്വഭാവ നടനായും കൊമേഡിയനായും അവതാരകനായും തിളങ്ങിയ മുകേഷ് ഇപ്പോള്‍ എംഎല്‍എയുമാണ്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ജീവിക്കുന്ന ജനങ്ങളെ പരിഹസിച്ച് എത്തിയിരിക്കുകയാണ് മേതില്‍ ദേവിക.
ദേവികയുടെ വാക്കുകള്‍ ഇങ്ങനെ…ഇന്ന് പലരും വീഡിയോയും പോസ്റ്റുകളും ഷെയര്‍ ചെയ്യുന്നത് കണ്ടാല്‍ നമ്മടെ പ്രേക്ഷകര്‍ ഇത്ര വിവരമില്ലാത്തവരാണോ എന്നാണ് തോന്നുക. ഷെയര്‍ ചെയ്യുന്ന എല്ലാം ശരിയാണെന്ന് വിശ്വസിക്കുന്നു പലരും.
ഇന്ന് ട്രെയിന്‍ ബാത്ത്റൂമുകളും മറ്റും വൃത്തിയായിരിക്കുന്നുണ്ട്. പണ്ട് ഇവിടെയൊക്കെ എഴുതുന്ന കാര്യങ്ങളാണ് ഇന്ന് ഫേസ്ബുക്കിലൊക്കെ എഴുതുന്നത്.
ഒരു ദിവസം എഴുന്നേല്ക്കുമ്പോള് ഫേസ്ബുക്കിലോ മറ്റ് പേജുകളിലോ കാണുന്ന ഒരു പോസ്റ്റാണ് അവരുടെ ഇംപ്രഷന്‍സ്. വളരെ ദുഃഖകരമായ കാര്യമാണിത്.
പലരും ശരിയായ രീതിയിലല്ല ഇത്തരം പോര്‍ട്ടലുകളെ ഉപയോഗിക്കുന്നത്. ആദ്യം എഴുന്നേല്ക്കുമ്പോഴും കിടക്കാന്‍ പോകുമ്പോഴും ആളുകള്‍ നോക്കുന്നത് വാട്സപ്പാണ്.
അതുകൊണ്ടുതന്നെ ഭാവി വളരെ ആശങ്കയിലാണ്. ഇത്തരം നെഗറ്റീവുകള്‍ കാണാനും സ്വീകരിക്കാനും ഒരുപാട് പ്രേക്ഷകര്‍ ഉള്ളതുകൊണ്ടാണ് ഇത് തുടരുന്നതെന്നും മേതില്‍ ദേവിക പറയുന്നു.