മത്സ്യങ്ങളെ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. ലോകത്തിലെ ഏറ്റവുംപ്രായം ചെന്ന മത്സ്യം ഏതാണെന്ന് അറിയാമോ. സാൻ ഫ്രാൻസിസ്കോയിലെ സ്റ്റെയ്ൻഹാർട്ട് അക്വേറിയത്തിലെ മെതുസെല ആണ് പ്രായം ചെന്ന മത്സ്യം.
ഡിഎൻഎ ടെസ്റ്റിന്‍റെ അടിസ്ഥാനത്തിലാണ് മത്സത്തിന്‍റെ പ്രായം കണക്കാക്കിയത്. മെതുസെല ഒരു പെൺ ഓസ്‌ട്രേലിയൻ ലങ്‍ഫിഷ് ആണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
1938 -ലാണ് സാൻ ഫ്രാൻസിസ്കോ അക്വേറിയത്തിലേക്ക് മെതുസെല ആദ്യമായി എത്തുന്നത്. മെതുസെല അക്വേറിയത്തിലെത്തിയ കണക്കുകൾ പ്രകാരം മെതുസലക്ക് പ്രായം 84 ആണ്.
എന്നാൽ ഓസ്ട്രേലിയൻ ലങ്‍ഫിഷുകളുടെ ഡിഎൻഎയുമായി താരതമ്യപ്പെടുത്തുന്നതിനു വേണ്ടി വീണ്ടും പരിശോധന നടത്തിയത്. അങ്ങനെയാണ് ഈ മത്സ്യത്തിന് 92 വയസാണ് പ്രായമെന്ന് കണ്ടെത്തിയത്. എന്നാൽ ഇതിലും മാറ്റങ്ങൾ ഉണ്ടായേക്കാമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്.
‘1930 -കളുടെ അവസാനത്തിലാണ് മെതുസെല ഞങ്ങളുടെ അടുത്തെത്തിയത്. പക്ഷേ, അവളുടെ പ്രായം നിർണ്ണയിക്കാൻ അക്കാലത്ത് ഒരു രീതിയും ഇല്ലായിരുന്നു. അതിനാൽ തന്നെ അവളുടെ യഥാർത്ഥ പ്രായത്തെക്കുറിച്ച് ശാസ്ത്രീയമായി നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ വിവരങ്ങൾ കിട്ടുന്നതിനു ഞങ്ങൾക്ക് വളരെ ആവേശകരമാണ്’ എന്ന് സ്റ്റെയ്ൻഹാർട്ട് അക്വേറിയം അക്വേറിയം പ്രോജക്ടുകളുടെ ക്യൂറേറ്റർ ചാൾസ് ഡെൽബീക്ക് പറഞ്ഞു.