തമിഴ് സൂപ്പര്‍താരം അര്‍ജുനെതിരേ മീ ടു ആരോപണം ഉന്നയിച്ച ശ്രുതി ഹരിഹരന് വിടാനുള്ള ഭാവമില്ലെന്നു തോന്നുന്നു. താന്‍ സിനിമലോകത്തു നിന്നും ഏറ്റവും മോശം അനുഭവം നേരിടേണ്ടിവന്നത് അര്‍ജുനില്‍ നിന്നായിരുന്നെന്ന് ശ്രുതി പറയുന്നു.
ഞാന്‍ ആരോപണം ഉന്നയിച്ച വ്യക്തിക്കൊപ്പം ജോലി ചെയ്യുന്നതിന് മുന്‍പ് ഒരുപാട് നടന്മാര്ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്തിട്ടുണ്ട്. പക്ഷേ മറ്റുള്ളവരില്‍ നിന്ന് എനിക്ക് ദുരനുഭവം ഉണ്ടായിട്ടില്ല. ഈ വ്യക്തിയുടെ ഉദ്ദേശം മോശമാണെന്ന് എനിക്ക് തോന്നി. ഇതെന്റെ വ്യക്തപരമായ അനുഭവമാണെന്നും മൂന്നാമത് ഒരാള്‍ക്ക് അതില്‍ അഭിപ്രായം പറയാന്‍ സാധിക്കുകയില്ല എന്നും ശ്രുതി പറഞ്ഞു.
റിഹേഴ്സലിന്റെ സമയത്ത് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ മുന്‍കൂട്ടി പറയുകയോ അനുമതി ചോദിക്കുകയോ ചെയ്യാതെ അര്ജുന് തന്നെ ആലിംഗനം ചെയ്തുവെന്നും അത് തന്നില്‍ കടുത്ത അസ്വസ്ഥത സൃഷ്ടിച്ചുവെന്നുമാണ് ശ്രുതി അന്ന് വെളിപ്പെടുത്തിയത്.