ചെന്നൈ: ഹോളിവുഡിന്റെ ചുവടുപിടിച്ച് ഇന്ത്യയിലും അലയടിക്കുന്ന മീടു മൂവ്മെന്റ് ക്യാന്പയിനിൽ ഞെട്ടി തമിഴ് സിനിമാ ലോകവും. പ്രശസ്ത കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരേയാണ് ലൈംഗികാരോപണമുണ്ടായത്. പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു യുവതിയാണ് ആരോപണവുമായി രംഗത്തെത്തിയത്
വൈരമുത്തു ബലമായി ചുംബിക്കാൻ ശ്രമിച്ചെന്നും, എന്താണ് ചെയ്യേണ്ടത് എന്നറിയാതെ അദ്ദേഹത്തിന്റെ വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും ഒരു മാധ്യമ പ്രവർത്തകയോട് യുവതി വെളിപ്പെടുത്തി. വൈരമുത്തുവിന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ ശക്തമായതിനാല്‍ ആരും പരാതിപ്പെടാന്‍ മുതിരില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.