കൊച്ചി: മെട്രോയുടെ ശിലാസ്ഥാപന ദിവസമായ 2012 സെപ്റ്റംബർ 13നു ചടങ്ങിൽ വിതരണം ചെയ്ത ടിക്കറ്റുമായി എത്തുന്നവർക്കായി കൊച്ചി മെട്രോയിൽ പ്രത്യേക യാത്ര അനവദിക്കുമെന്ന് കെഎംആർഎൽ അധികൃതർ അറിയിച്ചു. 18ന് വൈകുന്നേരം നാല് മുതൽ ആറ് വരെയാണ് പ്രത്യേക സർവീസ് നടത്തുക. ടിക്കറ്റ് കൈവശമുള്ളവർക്ക് പാലാരിവട്ടം, കളമശേരി, ആലുവ എന്നീ സ്റ്റേഷനുകളിൽനിന്നു ട്രെയിനിൽ കയറാം.
കൗണ്ടറിൽ ഈ ടിക്കറ്റ് നൽകിയാൽ മെട്രോ യാത്രാ ടിക്കറ്റായി തിരികെ നൽകും. എറണാകുളം മറൈൻ ഡ്രൈവിൽ നടന്ന ചടങ്ങിൽ അന്നത്തെ പ്രധാനമന്ത്രിയായ ഡോ. മൻമോഹൻ സിംഗാണ് മെട്രോയുടെ ശിലാസ്ഥാപനം നടത്തിയത്.
അന്നത്തെ ചടങ്ങിൽ പങ്കെടുക്കാനെത്തിയവർക്കായി വിതരണം ചെയ്ത ടിക്കറ്റുകളാണ് ഇപ്പോൾ മെട്രോ യിൽ കയറാനുള്ള ടിക്കറ്റാ യി മാറിയിരി ക്കുന്നത്. അയ്യായിരത്തോളം ടിക്കറ്റാണ് ഇത്തരത്തിൽ അന്നു വിതരണം ചെയ്തത്.