കൊച്ചി മെട്രോയിൽ ഏഴുദിവസം സൗജന്യയാത്ര നടത്താം; ഒരു നിബന്ധന മാത്രം
മികച്ച സേവനവുമായി മുന്നേറുകയാണ് മലയാളികളുടെ സ്വന്തം കൊച്ചി മെട്രോ. ജനപ്രിയമായ നിരവധി നടപടികളാണ് ഇതുവരെ മെട്രോ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. ഇപ്പോൾ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കൊച്ചി മെട്രോയിൽ സൗജന്യ യാത്രയ്ക്കുള്ള അവസരവും ഒരുക്കിയിരിക്കുകയാണ് കെഎംആർഎൽ.
ഏഴു ദിവസത്തെ സൗജന്യയാത്രയാണ് മെട്രോ വാഗ്ദാനം ചെയ്യുന്നത്. പക്ഷേ ഒരു കണ്ടീഷൻ മാത്രം- 1947-ല്‍ ജനിച്ചവരായിരിക്കണം. ഓഗസ്റ്റ് 15 മുതല്‍ 21 വരെയാണ് സൗജന്യ യാത്ര ഒരുക്കുന്നത്. 1947-ലാണ് ജനിച്ചതെന്നു തെളിയിക്കുന്ന രേഖയുമായി വരുന്നവര്‍ക്കേ ഈ ഓഫ൪ പ്രയോജനപ്പെടുത്താനാവൂ എന്നും മെട്രോ അധികൃതർ ഫേസ്ബുക്ക് പേജിൽ അറിയിച്ചു.