കേരളത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ കൊച്ചി മെട്രോയ്ക്ക് ജീവന്‍ വച്ചിട്ട് ജൂണ്‍ 17 ആകുമ്പോള്‍ ഒരു വര്‍ഷം തികയുന്നു. വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് കെഎംആര്‍എല്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കൊച്ചി മെട്രോയുടെ ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത കൂടി അധികൃതര്‍ പുറത്തു വിട്ടിട്ടുണ്ട്.
വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ജൂണ്‍ 19 ന് കൊച്ചി മെട്രോയില്‍ സൗജന്യമായി യാത്ര ചെയ്യാം എന്നതാണത്. വിപുലമായ പരിപാടികളാണ് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കെ.എം.ആര്‍.എല്‍ ഒരുക്കിയിരിക്കുന്നത്.
ഗോപിനാഥ് മുതുകാടിന്റെ മാജിക് ഷോ, ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് ഇടപ്പള്ളി സ്റ്റേഷനില്‍ പ്രത്യേക ആഘോഷം, കലാസാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവ നടക്കും. കഴിഞ്ഞ വര്‍ഷം 17നായിരുന്നു കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത്. ഇതിന് ശേഷം 19നായിരുന്നു യാത്രക്കാരെ കയറ്റിയുള്ള യാത്ര ആരംഭിച്ചത്.
തുടക്കത്തിലുണ്ടായിരുന്നതിനേക്കാള്‍ യാത്രക്കാരുടെ എണ്ണത്തില്‍ പതിനായിരത്തോളം വര്‍ധനയുണ്ടായെന്നും നഷ്ടം പകുതിയായി കുറഞ്ഞെന്നും കെ.എം.ആര്‍.എല്‍ മാനേജിങ് ഡയറക്ടര്‍ എ.പി.എം മുഹമ്മദ് ഹനീഷ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
കെഎംആര്‍എല്ലിന്റെ അറിയിപ്പ് പുറത്തു വന്നതോടെ ഈയവസരത്തില്‍ ഇവിടെയുണ്ടായിരിക്കേണ്ട പ്രധാനപ്പെട്ട ഒരു വ്യക്തിയെ മിസ്സ് ചെയ്യുന്നുവെന്നാണ് സോഷ്യല്‍മീഡിയ പറയുന്നത്. മറ്റാരുമല്ല, ഇപ്പോള്‍ മിസ്സോറാം ഗവര്‍ണറും കേരളത്തിലെ മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷനുമായിരുന്ന കുമ്മനം രാജശേഖരനെയാണ് ആളുകള്‍ ഈയവസരത്തില്‍ അനുസ്മരിക്കുന്നത്.
മെട്രോ ഉദ്ഘാടനവേളയില്‍ പ്രധാനമന്ത്രിയോടൊപ്പം കുമ്മനം യാത്രചെയ്തത് ഏറെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിരുന്നു. കുമ്മനടി എന്ന വാക്കുപോലും മലയാളികളുടെയിടയില്‍ രൂപപ്പെടുന്നതിനും ഈ സംഭവം കാരണമായിരുന്നു.