പലതരം സ്വഭാവമുള്ള ആളുകള്‍ നമുക്കിടയിലുണ്ട്. എന്നാല്‍ യാതൊരു പ്രകോപനവുമില്ലാതെ മറ്റുള്ളവരെ അക്രമിക്കുന്നവരുണ്ടോ എന്ന ചോദ്യത്തിനു ഉണ്ടെന്നു തന്നയാണ് ഉത്തരം.
അങ്ങനെയൊരു സംഭവമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. രാജ്യതലസ്ഥാനത്താണ് സംഭവം. ട്രെയിനില്‍ എസി ലോക്കല്‍ കമ്പാര്‍ട്മെന്റില്‍ യാത്രചെയ്തുകൊണ്ടിരുന്ന നീലയും വെള്ളയും വസ്ത്രം ധരിച്ച ഒരു യുവതി സീറ്റിലിരിക്കുന്ന സഹയാത്രക്കാരെ അസഭ്യം പറയുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യുന്നു.
സംഭവത്തിന്റെ വീഡിയോ പെട്ടെന്നു തന്നെ വൈറലായി. സീറ്റിലിരിക്കുന്ന മറ്റ് യാത്രക്കാര്‍ യുവതിക്ക് ബുദ്ധിമുട്ടുണ്ടാക്കിയതാണ് അസഭ്യവര്‍ഷത്തിനും ആക്രമണത്തിനും കാരണം.
സൗമ്യമായി പ്രശ്നം പറഞ്ഞുതീര്ക്കുന്നതിനുപകരം മനപൂര്‍വം യാത്രക്കാരെ ദേഹോപദ്രവം ചെയ്യുകയും വാക്കുതര്‍ക്കത്തിലേർപ്പെടുകയുമായിരുന്നു യുവതി. യുവതിക്കെതിരെ നിരവധി കമന്റുകളാണ് വീഡിയോയുടെ താഴെ വരുന്നത്. ഇത് സാധാരണ കാണ്ചയാണെന്നാണ് മിക്കവരും പറഞ്ഞത്. ട്രെയിനിലും മെട്രോയിലും യാത്ര ചെയ്യുമ്പോൾ പലപ്പോഴും ഇത്തരത്തിലുള്ള അനുഭവങ്ങളുണ്ടാകാറുണ്ടെന്നാണ് പലരും പറയുന്നത്. പോസ്റ്റ് കാണാൻ ഇവിടെ ക്ലിക് ചെയ്യുക.