തിക്കുംതിരക്കും കൊണ്ടാലും കുഴപ്പമില്ല, മെട്രോയില്‍ പോകുന്നില്ലെന്ന് ജനങ്ങള്‍! അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഊബറിനെ ആശ്രയിച്ചാലും ലാഭമാണ്; കൊച്ചി മെട്രോയ്ക്ക് തിരിച്ചടി നല്‍കുന്നതിതൊക്കെ…

കേരളത്തിന് വികസനത്തിലേയ്ക്കുള്ള പുതിയ ചുവടെന്ന രീതിയിലാണ് കൊച്ചി മെട്രോയ്ക്ക് തുടക്കമായത്. ഇതിന് പുറമേ കൊച്ചിയിലെയും പരിസര പ്രദേശങ്ങളിലെയും ഗതാഗതക്കുരുക്കിന് അയവു വരുമെന്നും കേരളത്തിന് പ്രധാന വരുമാന സ്രോതസാവുമെന്നും കൊച്ചി മെട്രോയെക്കുറിച്ച് പറഞ്ഞിരുന്നു.

എന്നാല്‍ കൊച്ചി മെട്രോയെക്കൊണ്ട് സാധാരണക്കാരായ പൊതുജനത്തിന് പ്രത്യേകിച്ച് ഉപകാരമൊന്നും ഉണ്ടാവുന്നില്ലെന്നും അതുകൊണ്ടുതവന്നെ ഇതില്‍ നിന്ന് സംസ്ഥാനത്തിന് പ്രത്യേകിച്ച് വരുമാനമൊന്നും ഉണ്ടാവുകയില്ലെന്നും സൂചിപ്പിക്കുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ അതുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത്. സംഭവം ഇതാണ്..

കലൂരില്‍ നിന്നും ആലുവയിലേക്കു ബസ് ചാര്‍ജ് പതിനഞ്ചു രൂപ . കലൂരില്‍ നിന്നും ആലുവയിലേക്കു മെട്രോക്ക് അമ്പത് രൂപ . വൈകുന്നേരം ആലുവയിലേക്കു ബസ് കാത്തു നില്‍ക്കുന്നവര്‍ ധാരാളം. അതും മെട്രോ സ്റ്റേഷന്റെ താഴെ. അതെ സമയം ഒഴിഞ്ഞ ബോഗികളുമായി മെട്രോ ഓടിക്കൊണ്ടിരിക്കുന്നു.

സര്‍ക്കാര്‍ പൈസ കുറച്ചാല്‍ ആളുകള്‍ കൂടുതല്‍ മെട്രോ ഉപയോഗപ്പെടുത്തും എന്നതാണ് ഉള്ളടക്കം. മെട്രോയെ മൈന്‍ഡ് ചെയ്യാതെ ബസില്‍ തിക്കലും തള്ളലും കൊണ്ടുപോകുന്ന ആരോട് ചോദിച്ചാലും ഇത് തന്നെയാവും ഉത്തരം. ഓരോ സ്റ്റേഷനില്‍ നിര്‍ത്തുമ്പോഴും ആളുകളുടെ എണ്ണം വളരെ കുറവ്. അതെ സമയം ബസുകള്‍ നിറഞ്ഞു പോകുന്നു.

മറ്റൊരു വലിയ കാര്യം ഇവിടെ ഊബര്‍ ടാക്‌സികള്‍ വിരല്‍ത്തുമ്പില്‍ ബുക്ക് ചെയ്താല്‍ 5മിനിറ്റിനകം ആവശ്യപ്പെട്ടവര്‍ നില്‍ക്കുന്ന സ്ഥലത്തെത്തും എന്നതാണ്. മെട്രൊയേ വച്ചു നോക്കിയാല്‍ തുകയും വളരേ തുച്ഛം (5പേര്‍ ഒരു ഊബറില്‍ പോയാല്‍ 85രൂപാ അതേ സ്ഥലത്തേക്ക് മെട്രൊയില്‍ പോയാല്‍ ഈ 5 പേര്‍ക്കൂടെ 250രൂപയാകും) റോഡിലെ ട്രാഫിക് ബ്ലോക്ക് ഓര്‍ക്കുമ്പോള്‍ ആളുകള്‍ മെട്രൊ ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കും പക്ഷേ ഈ ഭീമമായ ചാര്‍ജ് അവരെ പിന്തിരിപ്പിക്കും.

ഇതാണ് കാര്യം. കാര്യങ്ങള്‍ സ്വപ്‌നം കണ്ടതുപോലെ നീങ്ങാത്ത സ്ഥിതിയ്ക്ക്, മെട്രോയുടെ ആയുസും ആരോഗ്യവും സമൃദ്ധിയും കാത്ത് സൂക്ഷിക്കേണ്ടത്, അധികാരികളും അവരുടെ യുക്തിപൂര്‍വകമായ ഇടപെടലുകളും കൊണ്ടാണ്.

Related posts