ദ്വാരകയിലെ ഇന്ത്യ ഇന്റര്‍നാഷണല്‍ കണ്വെന്ഷന് ആന്‍ഡ് എക്സ്പോ സെന്ററിന്റെ കല്ലിടല്‍ ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തിയത് മെട്രോയില്‍. ധൗള കുവ സ്റ്റേഷനില്‍ നിന്നാണ് അദ്ദേഹം യാത്രയാരംഭിച്ചത്. വലിയ ആര്‍ഭാടങ്ങളില്ലാതെ ട്രെയിനില്‍ യാത്ര ചെയ്യുന്ന മോദിയെക്കണ്ട് ആദ്യം യാത്രക്കാരെല്ലാം അമ്പരന്നു.
വി.വി.ഐ.പി സുരക്ഷയിലായിരുന്നു യാത്രയെങ്കിലും പ്രധാനമന്ത്രി യാത്രക്കാര്‍ക്ക് ഒപ്പം നിന്ന് സെല്‍ഫിയെടുക്കാന്‍ അവസരം നല്കി. ഇതോടെ ആളുകളുടെ അമ്പരപ്പ് അകന്നു. വ്യാഴാഴ്ചയായിരുന്നു, കാഴ്ചക്കാരെ ഞെട്ടിച്ച് മോദി എക്സ്പ്രസ് മെട്രോയില്‍ യാത്ര ചെയ്തത്. റോഡിലെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായാണ് അദ്ദേഹം മെട്രോ യാത്ര തിരഞ്ഞെടുത്തതെന്നാണ് അറിയുന്നത്. വെറും 18 മിനിറ്റ് കൊണ്ട് പ്രധാനമന്ത്രിയും സംഘവും ലക്ഷ്യ സ്ഥാനത്ത് എത്തുകയും ചെയ്തു.
എന്നാല്‍ കോണ്‍ഗ്രസ് ഈ യാത്രയെ ബിജെപിയ്ക്കെതിരെയുള്ള ട്രോളിനുള്ള അവസരമാക്കുകയായിരുന്നു. പെട്രോളിനും ഡീസലിനുമെല്ലാം വില കൂടുകയാണല്ലോ മോദിജീ അതുകൊണ്ടായിരിക്കുമല്ലേ യാത്ര മെട്രോയില്‍ ആക്കിയത് എന്നൊക്കെയാണ് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ചോദിക്കുന്നത്. ധാരാളം ട്രോളുകളും ഇതുമായി ബന്ധപ്പെട്ട് പുറത്തിറങ്ങുന്നുണ്ട്.