കൊച്ചി: കൊച്ചി മെട്രോയിൽ പോലീസുകാർ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുന്നതായി ആക്ഷേപം. ഇതു സംബന്ധിച്ച് എറണാകുളം റേഞ്ച് ഐജിക്ക് കെഎംആർഎൽ ഫിനാൻസ് ഡയറക്ടർ പരാതി നൽകി. പോലീസുകാർ സുഹൃത്തുക്കളെയും മറ്റും അനധികൃതമായി കൊണ്ടു പോകുന്നതായും പരാതിയിൽ വ്യക്തമാക്കുന്നു. അതേസമയം, സുരക്ഷാ ചുമതലയുള്ള പോലീസുകാരാണ് മെട്രോയിൽ യാത്ര ചെയിതിട്ടുള്ളതെന്നും ഇതിൽ തെറ്റില്ലെന്നും എതിർവാദമുണ്ട്.
മെട്രോയിൽ പോലീസുകാർ ഓസിനു യാത്ര ചെയ്യുന്നു; എറണാകുളം റേഞ്ച് ഐജിക്ക് പരാതി നൽകി കെഎംആർഎൽ; സഞ്ചരിച്ചത് സുരക്ഷാ ചുമതലുള്ള പോലീസുകാരെന്ന് ഒരു വിഭാഗം
