ആലുവ: കൊച്ചി മെട്രോയുടെ തൂണുകളിൽ വീണ്ടും വ്യാപകമായി പോസ്റ്റർ പ്രചാരണം.
ആലുവ മേഖലയിലെ മെട്രോ തൂണുകൾ വ്യത്തിഹീനമാക്കിയ എസ്എഫ്ഐയുടെ പോസ്റ്റർ ഫേസ്ബുക്കിൽ വൈറലാവുകയും ചെയ്തു.
മെട്രോ തൂണുകളിൽ പോസ്റ്ററുകളും മറ്റും പതിക്കുന്നത് ശിക്ഷാർഹമാണെന്നിരിക്കെയാണ് പോസ്റ്റർ പ്രചാരണം നടക്കുന്നത്. സാമൂഹ്യ പ്രവർത്തകനായ സനീഷ് കളപ്പുരയ്ക്കലാണ് മെട്രോ പില്ലർ 22ലും 23ലും പതിച്ച ചിത്രങ്ങൾ ഫേസ് ബുക്കിൽ ചേർത്തത്.
‘കേരളത്തിന്റെ അഭിമാനമായ കൊച്ചി മെട്രോയുടെ തൂണുകളിൽ ഈ ചെയ്തിരിക്കുന്ന പ്രവർത്തിയെ എന്ത് പേര് വിളിക്കും. ഒരു പൗരൻ എന്ന നിലയിൽ ഇതിനെതിരേ നമ്മൾ ശക്തമായി പ്രതികരിക്കേണ്ടതാണ്’ എന്ന അടിക്കുറിപ്പോടെ തയാറാക്കിയ പോസ്റ്റാണ് വൈറലായത്.