കൊച്ചി: കൊച്ചി മെട്രോയിൽ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടായെന്ന് കെഎംആർഎൽ എംഡി എ.പി.എം. മുഹമ്മദ് ഹനീഷ്. ഇതുമൂലം വരുമാനത്തിലും കാര്യമായ വ്യത്യാസം ഉണ്ടായി. കഴിഞ്ഞ ഡിസംബർ വരെ 25,000 മുതൽ 28,000 രൂപ വരെയായിരുന്നു പ്രതിദിന വരുമാനം. എന്നാൽ കഴിഞ്ഞ മൂന്നു മാസമായി ഇത് 35,000 രൂപ വരെ ഉയർന്നു.
ലോകത്ത് ലാഭത്തിൽ ഓടുന്നത് സിംഗപ്പുർ, ഹോങ്കോംഗ് മെട്രോകൾ മാത്രമാണ്. ടിക്കറ്റ് ഇതരവരുമാനത്തിലൂടെയാണ് ഈ മെട്രോകൾ ലാഭത്തിൽ പ്രവർത്തിക്കുന്നത്. സർക്കാരിന്റെ അനുമതി ലഭിച്ചാൽ കാക്കനാടുള്ള 17 ഏക്കർ ഭൂമിയിൽ മെട്രോ സിറ്റി യാഥാർഥ്യമാകും. മെട്രോ സ്റ്റേഷനിൽ ഓഫീസുകൾ തുറക്കുന്നതിന് ബാങ്കുകളും മറ്റ് വ്യാപാരസ്ഥാപനങ്ങളും താത്പര്യം കാണിക്കുന്നുണ്ട്.
ഷൂട്ടിംഗിന് മെട്രോ വിട്ടുനൽകുന്നതിൽ നിന്നു ലാഭമുണ്ടാക്കാൻ കഴിയുന്നുണ്ട്. അടുത്ത ഏപ്രിലിനുള്ളിൽ മെട്രോ ആലുവയിൽ നിന്ന് തൃപ്പൂണിത്തുറ പേട്ട വരെയെത്തും. സ്റ്റേഡിയത്തിൽ നിന്ന് മെട്രോ കാക്കനാട് സ്മാർട്ട് സിറ്റി മേഖലയിലേക്ക് നീട്ടുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.