കൊച്ചി: മൊത്തം യാത്രക്കാരുടെ എണ്ണം അഞ്ചുകോടി കവിഞ്ഞതിനുള്ള സമ്മാനമായി കൊച്ചി മെട്രോ നറുക്കെടുപ്പ് മത്സരം നടത്തുന്നു.
ജനുവരി 26 മുതല്‍ വിഷുദിനമായ ഏപ്രില്‍ 14 വരെ കൗണ്ടറില്‍ നിന്നു ക്യൂആര്‍കോഡ് ടിക്കറ്റ് വാങ്ങി യാത്രചെയ്യുന്നവര്ക്കായാണ് മത്സരം.
ടിക്കറ്റില്‍ പേരും മൊബൈല്‍ നമ്പറും രേഖപ്പെടുത്തിയശേഷം ഓരോ സ്റ്റേഷനിലും തയാറാക്കിയിരിക്കുന്ന പെട്ടിയില്‍ നിക്ഷേപിച്ചാല്‍ മതി. ഇതില്‍നിന്നു നറുക്കെടുത്താണ് വിജയികളെ കണ്ടെത്തുക.
ഒന്നാം സമ്മാനം ഇലക്ട്രിക് സൈക്കിളും ഒരു വര്‍ഷത്തേക്ക് സൗജന്യയാത്രയും. രണ്ടാം സമ്മാനം സൈക്കിളും ആറുമാസത്തേക്ക് സൗജന്യ യാത്രയും.
മൂന്നാം സമ്മാനം സൈക്കിളും മൂന്നുമാസത്തേക്ക് സൗജന്യയാത്രയും. ഒരു മാസത്തേക്ക് സൗജന്യയാത്ര നല്കുന്ന സമാശ്വാസ സമ്മാനങ്ങളും ഉണ്ടാകും.
മെട്രോ ജീവനക്കാര്‍ക്ക് പരിശീലനം
കൊച്ചി മെട്രോയിലെ ജീവനക്കാര്‍ക്ക് ഇന്നു മുതല്‍ സിപിആര്‍ (കാര്‍ഡിയോ പള്‍മണറി റെസസിറ്റേഷന്‍) പരിശീലനം തുടങ്ങും.
യാത്രക്കാര്‍ക്ക് മെട്രോ യാത്രയ്ക്കിടയില്‍ ഹൃദയാഘാതം സംഭവിച്ചാല്‍ അടിയ ന്തരമായി പ്രാഥമിക ശുശ്രൂഷ ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പരിശീലനം.
കൊച്ചി ആസ്ഥാനമായ ബ്രയ്ന്‍വയര്‍ മെഡി ടെക്നോളജീസാണ് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചുള്ള പരിശീലനം നല്‍കുന്നത്.
യാത്രക്കാരുമായി കൂടുതല്‍ അടുത്തിടപഴകുന്ന ഓപ്പറേഷന്‍സ്, മെയിന്റനന്‍സ് വിഭാഗത്തിലെ ജീവനക്കാര്‍ക്ക് രാവിലെ ഒമ്പതുമുതല്‍ മുട്ടം യാര്‍ഡിലും 11.30 മുതല്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം സ്റ്റേഷനിലുമാണ് പരിശീലനം.