കാ​ത്തു നി​ല്‍​ക്ക​ണ്ട, പ​ണ​മി​ട​പാ​ടും വേ​ണ്ട! മെ​ട്രോ യാ​ത്ര​യ്ക്ക് ഇ​നി ക്യു​ആ​ര്‍ കോ​ഡ് ടി​ക്ക​റ്റ്

കൊ​ച്ചി: മെ​ട്രോ യാ​ത്ര​യ്ക്ക് മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ക്യു​ആ​ര്‍ കോ​ഡ് ടി​ക്ക​റ്റ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​ന്‍ സം​വി​ധാ​ന​മൊ​രു​ക്കി കൊ​ച്ചി മെ​ട്രോ.

കൊ​ച്ചി വ​ണ്‍ ആ​പ്പ് ഉ​പ​യോ​ഗി​ച്ചു ഡൗ​ണ്‍ ലോ​ഡ് ചെ​യ്യു​ന്ന ടി​ക്ക​റ്റ് ഓ​ട്ടോ​മാ​റ്റി​ക് ഫെ​യ​ര്‍ ക​ള​ക്ഷ​ന്‍ ഗേ​റ്റി​ല്‍ (എ​എ​ഫ്‌​സി) സ്‌​കാ​ന്‍ ചെ​യ്തു പ്ലാ​റ്റ്‌​ഫോ​മി​ല്‍ പ്ര​വേ​ശി​ച്ചു യാ​ത്ര ചെ​യ്യാം.

കോ​വി​ഡ് കാ​ല​ത്ത് ടി​ക്ക​റ്റ് കൗ​ണ്ട​റി​ല്‍ കാ​ത്തു നി​ല്‍​ക്കു​ന്ന​തും പ​ണ​മി​ട​പാ​ടു ന​ട​ത്തു​ന്ന​തും ഒ​ഴി​വാ​ക്കി യാ​ത്ര സു​ര​ക്ഷി​ത​മാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടാ​ണു പു​തി​യ സം​വി​ധാ​ന​മെ​ന്ന് കെ​എം​ആ​ര്‍​എ​ല്‍ എം​ഡി അ​ല്‍​കേ​ഷ് കു​മാ​ര്‍ ശ​ര്‍​മ പ​റ​ഞ്ഞു.

ലോ​ക്ക് ഡൗ​ണി​നു ശേ​ഷം സെ​പ്റ്റം​ബ​ര്‍ ഏ​ഴി​ന് കൊ​ച്ചി മെ​ട്രോ പു​ന​രാ​രം​ഭി​ച്ച​തു മു​ത​ല്‍ പ​ണ​മി​ട​പാ​ട് കു​റ​യ്ക്കു​ന്ന​തി​നാ​യി ഡി​ജി​റ്റ​ല്‍ പേ​യ്‌​മെ​ന്‍റ് സൗ​ക​ര്യം കൗ​ണ്ട​റു​ക​ളി​ല്‍ ഒ​രു​ക്കി​യി​രു​ന്നു.

പ​ണം ന​ല്‍​കേ​ണ്ട​വ​ര്‍​ക്കു കൗ​ണ്ട​റി​നു സ​മീ​പ​മു​ള്ള പെ​ട്ടി​ക​ളി​ല്‍ ടി​ക്ക​റ്റ് നി​ര​ക്ക് ഇ​ടാ​നും സം​വി​ധാ​ന​മു​ണ്ട്.

സാ​നി​റ്റൈ​സ് ചെ​യ്ത നോ​ട്ടു​ക​ളാ​ണ് കൗ​ണ്ട​റി​ല്‍ യാ​ത്ര​ക്കാ​ര​നു ബാ​ക്കി​യാ​യി ന​ല്‍​കു​ക. സ്ഥി​രം യാ​ത്ര​ക്കാ​ര്‍​ക്ക് നി​ര​ക്കി​ള​വോ​ടെ കൊ​ച്ചി വ​ണ്‍ കാ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ച് യാ​ത്ര ചെ​യ്യാ​നു​മാ​കും.

Related posts

Leave a Comment