വിവാദ ഫോട്ടോഷൂട്ടുകളും വാക്ക് തർക്കങ്ങളുമൊക്കെ ഡൽഹി മെട്രോയിലെ സ്ഥിരം കാഴ്ചയായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ സീറ്റിന് വേണ്ടി ഒരു പുരുഷനും സ്ത്രീയും പരസ്പരം തർക്കിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമത്തിൽ വൈറലാകുന്നത്.
വീഡിയോയിൽ ഇരുവരും മെട്രോ കോച്ചിലെ സീറ്റിനായി വാദിച്ചുകൊണ്ടിരിക്കുകയാണ്. കുറച്ച് സമയത്തിന് ശേഷം, മറ്റൊരു സ്ത്രീയും സ്ത്രീയുടെ പക്ഷം പിടിച്ചു.
വനിതാ സ്പെഷ്യൽ കോച്ചിൽ ആളൊഴിഞ്ഞതിനാൽ അതിലേക്ക് പോകാൻ പുരുഷൻ യുവതിയോട് നിർദ്ദേശിച്ചു. ഇത് അംഗീകരിക്കാൻ അവർ തയാറായില്ല.
മറ്റ് യാത്രക്കാർ വഴക്ക് തടയാൻ ശ്രമിച്ചെങ്കിലും അവർ സീറ്റിനെച്ചൊല്ലി തർക്കം തുടരുന്നു.
വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതുമുതൽ ഒരു ലക്ഷത്തിലധികം ആളുകൾ കണ്ടു. നിരവധിപേർ വീഡിയോയെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്ക് വച്ചു. മറ്റ് യാത്രക്കാർക്ക് പ്രശ്നമുണ്ടാക്കുന്ന തരത്തിലുള്ള ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കണമെന്നാണ് മിക്കവരുടെയും അഭിപ്രായപ്പെട്ടത്.
Kalesh b/w a Guy and a lady inside Delhi metro over seat issues pic.twitter.com/qXTnPkTsM8
— Ghar Ke Kalesh (@gharkekalesh) September 9, 2023