ബംഗളൂരു: ഡൽഹിക്കു പുറമെ ബംഗളൂരുവിലും ഇനി ഡ്രൈവറില്ലാത്ത മെട്രോ ട്രെയിൻ ഓടും. ആറ് കോച്ചുകൾ ഉൾപ്പെടുന്ന ഡ്രൈവറില്ലാ മെട്രോ ട്രെയിൻ ചൈനയിൽനിന്ന് ഇന്നലെ ബംഗളൂരുവിലെത്തിച്ചു.
ആർവി റോഡിൽനിന്നു സിൽക്ക് ബോർഡ് വഴി ഇലക്ട്രോണിക് സിറ്റിയിലേക്ക് ബിഎംആർസിഎലിന്റെ യെല്ലോ ലൈനിലായിരിക്കും ഈ ട്രെയിൻ സർവീസ് നടത്തുക.
2020ൽ ഡൽഹി മെട്രോയാണ് രാജ്യത്തെ ആദ്യത്തെ ഡ്രൈവറില്ലാ മെട്രോ ട്രെയിൻ ഓടിച്ചത്. ജനക്പുരി വെസ്റ്റ്- ബൊട്ടാണിക്കൽ ഗാർഡൻ മെജന്ത ലെയ്നിലാണ് ഇത് ആദ്യമായി സർവീസ് നടത്തിയത്.
ആധുനിക സിഗ്നൽ സംവിധാനമായ കമ്യൂണിക്കേഷൻ ബേസ്ഡ് ട്രെയിൻ കൺട്രോൾ (സിബിടിസി) ഏർപ്പെടുത്തിയിട്ടുള്ള പാതകളിലാണ് ഡ്രൈവറില്ലാത്ത മെട്രോ സർവീസ് ആരംഭിക്കുന്നത്. അഗർവാൾ, അഡ്വ.ജനറൽ കെ.ഗോപാലകൃഷ്ണ കുറുപ്പ് എന്നിവരാണ് സംഘത്തിലുള്ളത്.