ഉയർന്ന രക്തസമ്മർദം, ഉയർന്ന ഗ്ലൂക്കോസ് നില, നല്ല കൊളസ്ട്രോളിന്റെ (എച്ച്ഡിഎൽ) അളവിലുളള കുറവ് തുടങ്ങി ആരോഗ്യജീവിതത്തിനു ഭീഷണിയായ ഒരു കൂട്ടം റിസ്ക് ഘടകങ്ങളെ ഒന്നായി മെറ്റബോളിക് സിൻഡ്രം എന്നു വിളിക്കുന്നു. ഇത്തരം ഘടകങ്ങൾ ഒന്നിച്ചു വരുന്നതു കൊറോണറി ആർട്ടറി രോഗം (ഹൃദയരോഗം), മസ്തിഷ്കാഘാതം, ടൈപ്പ് 2 പ്രമേഹം എന്നിവയ്ക്കുളള സാധ്യത വർധിപ്പിക്കുന്നു. മെറ്റബോളിക് സിൻഡ്രമിനു കാരണങ്ങൾ പലത്. എന്നാൽ എല്ലാം അമിതവണ്ണവുമായി ബന്ധമുളളതാണ്.
റിസ്ക് ഘടകങ്ങൾ
1. ശരീരത്തിന്റെ മധ്യഭാഗത്തും മുകൾഭാഗത്തും അമിതഭാരം ഉണ്ടാകുന്ന അവസ്ഥ ( സെൻട്രൽഒബീസിറ്റി)
2. ഇൻസുലിനോടു ശരീരം പ്രതികൂലമായി പ്രതികരിക്കുന്ന അവസ്ഥ.. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു കൃത്യമായ തോതിൽ നിയന്ത്രിച്ചു നിർത്തുകയാണ് ഇൻസുലിന്റെ ധർമം. ഇൻസുലിൻ ഉപയോഗപ്പെടുത്താനാകാതെ വരുന്നതോടെ രക്തത്തിലെ ഗ്ലൂക്കോസ്, കൊഴുപ്പ് എന്നിവയുടെ തോത് അനിയന്ത്രിതമായി വർധിക്കുന്നു.
മറ്റു ഘടകങ്ങൾ
1. പ്രായമാകുന്ന സ്ഥിതി 2. പാരന്പര്യഘടകങ്ങൾ
3. ഹോർമോണ് വ്യതിയാനം 4. വ്യായാമമില്ലായ്മമെറ്റബോളിക് സിൻഡ്രം ഉളളവരിൽ വർധിച്ച തോതിൽ രക്തം കട്ടിയാകുന്ന സാഹചര്യം കാണപ്പെടാറുണ്ട്.
ലക്ഷണങ്ങൾ
* അരക്കെട്ടിനും വയറിനും ചുറ്റും അധികഭാരം
* രക്തസമ്മർദം 130/85 mm Hg യിൽ കൂടുതൽ ആകുന്നഅവസ്ഥ.
* ആഹാരത്തിനു മുന്പുളള രക്തപരിശോധനയിൽ പഞ്ചസാരയുടെ തോത് 100 mg/dLനു തുല്യമോ അതിൽ കൂടുതലോ
ആകുന്ന സ്ഥിതി
* അരയ്ക്കു ചുറ്റുമുളള അളവ്: പുരുഷൻ 101.6 സെൻറിമീറ്ററിൽ കൂടുതൽ സ്ത്രീ 88.9 സെൻറിമീറ്ററിൽ കൂടുതൽ
* നല്ല കൊളസ്ട്രോളായ എച്ച്ഡിഎലിന്റെ അളവിലുണ്ടാകുന്ന കുറവ് പുരുഷൻ 40 mg/dLനു താഴെ സ്ത്രീ mg/dL നു താഴെ
* രക്തത്തിലെ ട്രൈഗ്ലിസറൈഡിന്റെ അളവ് 150 mg/dLനു തുല്യമോ അതിൽ കൂടുതലോ ആവുക
പരിശോധനകൾ
1. ബിപി പരിശോധന 2. ഗ്ലൂക്കോസ് ടെസ്റ്റ്
3. എച്ച്ഡിഎൽ കൊളസ്ട്രോൾ അളവ്
4. എൽഡിഎൽ കൊളസ്ട്രോൾ അളവ്
5. ആകെ കൊളസ്ട്രോൾ അളവ്
6. ട്രൈഗ്ലിസറൈഡ്സ് നില
ചികിത്സ
ചികിത്സയുടെ പ്രധാന ഉദ്ദേശ്യം ഹൃദയരോഗങ്ങളുടെയും പ്രമേഹത്തിന്റെയും സാധ്യത കുറയ്ക്കുക എന്നതാണ്. ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾക്കൊപ്പം ജീവിതശൈലിയിലുളള മാറ്റവും അനിവാര്യം. ഇതു രക്തത്തിലെ പഞ്ചസാര, എൽഡിഎൽ കൊളസ്ട്രോൾ എന്നിവയുടെ തോതു കുറയ്ക്കുന്നതിനു ഫലപ്രദം.
ചില നിർദേശങ്ങൾ
1. ഭാരം കുറയ്ക്കുക. നിലവിലുളള ഭാരത്തിന്റെ 7 മുതൽ 10 ശതമാനം വരെ കുറയ്ക്കുക. ദിവസവും 500 – 1000 കലോറിയിൽ കൂടുതൽ ഉൗർജം ശരീരത്തിന് ആവശ്യമില്ല.
2. ദിവസവും 30 മിനിട്ട് വ്യായാമം ശീലമാക്കുക
3. കൊളസ്ട്രോൾ കുറയ്ക്കാനുളള വിവിധ മാർഗങ്ങൾ സ്വീകരിക്കുക. എണ്ണ ഏതായാലും മിതമായി ഉപയോഗിക്കുക.
4. ഭാരം കുറയ്ക്കൽ, വ്യായാമം, ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ എന്നിവയുടെ സഹായത്തോടെ രക്തസമ്മർദം കുറയ്ക്കുക. 5. പുകവലി, മദ്യപാനം എന്നിവ ഉപേക്ഷിക്കുക.
മെറ്റബോളിക് സിൻഡ്രം സങ്കീർണാവസ്ഥകൾ
1. ആർട്ടീരിയോസ്ക്ളീറോസിസ് 2. കടുത്ത പ്രമേഹം
3. ഹൃദയാഘാതം 4. കിഡ്നി രോഗങ്ങൾ
5. നോണ് ആൽക്കഹോളിക് ഫാറ്റി ലിവർ രോഗങ്ങൾ
ശ്രദ്ധിക്കുക
1. കൊഴുപ്പു കുറഞ്ഞ ഭക്ഷണം ശീലമാക്കുക. പഴങ്ങൾ, പച്ചക്കറികൾ, തവിടു കളയാത്ത ധാന്യങ്ങൾ എന്നിവ ദിവസവും ഭക്ഷണത്തിലുൾപ്പെടുത്തുക.
2. ദിവസവും അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യുക
3. ബോഡി മാസ് ഇൻഡക്സ് 25 ൽ കുറയ്ക്കുക
4. രക്തസമ്മർദവും രക്തത്തിലെ
പഞ്ചസാരയുടെ തോതും നിയന്ത്രണവിധേയമാക്കുക
5. പുകവലിയും മദ്യപാനവും പൂർണമായും ഉപേക്ഷിക്കുക.
6. ആഴ്ചയിൽ രണ്ടു തവണയെങ്കിലും ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ മീനുകൾ(മത്തി, അയല…) കറിവച്ചു കഴിക്കുക. എണ്ണയിൽ മുക്കി വറുത്ത വിഭവങ്ങൾ ഒഴിവാക്കുക