മെക്സിക്കോ സിറ്റി: മെക്സിക്കോയുടെ ആദ്യ വനിതാ പ്രസിഡന്റായി ക്ലൗദിയ ഷെയ്ൻബാം പാർദോ തെരഞ്ഞെടുക്കപ്പെട്ടു. ഇടതുപക്ഷ രാഷ്ട്രീയ പാർട്ടിയായ മൊറേന നേതാവാണ് ക്ലൗദിയ.
യാഥാസ്ഥിതിക നിലപാടുകൾ പിന്തുടരുന്ന പാൻ പാർട്ടിയിലെ ബെർത്ത സോചിറ്റിൽ ഗാൽവെസ് റൂയിസിനെ അറുപത് ശതമാനത്തോളം വോട്ടുകൾ നേടിയാണ് ക്ലൗദിയ പരാജയപ്പെടുത്തിയത്.
മെക്സിക്കോയിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമാണിത്. കാലാവസ്ഥാ ശാസ്ത്രജ്ഞ കൂടിയാണ് ക്ലൗദിയ ഷെയ്ൻബാം പാർദോ. 1968ൽ ജൂത കുടുംബത്തിലാണ് ഇവർ ജനിച്ചത്.
പ്രതിപക്ഷത്തുള്ള നിരവധി പാർട്ടികളുടെ സഖ്യത്തെ പ്രതിനിധാനം ചെയ്തായിരുന്നു ബെർത്ത സോചിറ്റിൽ ഗാൽവെസ് റൂയിസ് മത്സരിച്ചത്. ഞായറാഴ്ചയായിരുന്നു വോട്ടെടുപ്പ്.