കൊല്ലങ്കോട്: കാച്ചാംകുറുശ്ശി ജംഗ്ഷ നിൽ മാസങ്ങളായും തെരുവുവിളക്കു കൾ കത്താതിൽ നാട്ടുകാർ മെഴുകുതി രി കത്തിച്ചു പ്രതിഷേധിച്ചു. പയ്യലുർ പനങ്ങാട്ടിരി പ്രധാന പാതയിലെ ജനവാസ കേന്ദ്രമാണ് കാച്ചാംകുറുശ്ശി. കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് സ്ഥാപിച്ചിരുന്ന സോഡിയം വേപ്പർ ലാ ന്പ് തകരാറിലായി മാസങ്ങൾ പിന്നിട്ടു.
ദൂരെദിക്കിൽ നിന്നും ബസ്സിറങ്ങുന്നവർ ഇരുട്ടിലകപ്പെടുന്നതു ഭീതി ഉളവാ ക്കുന്നുണ്ട്. രാത്രി സമയങ്ങളിൽ സ്റ്റാ ൻഡിൽ ഓട്ടോ നിർത്താൻ കഴിയാതാ യിരിക്കുകയാണ്. സോഡിയം ലാന്പ് പുനഃസ്ഥാപിക്കാൻ സമീപവാസി പഞ്ചായത്ത് സെക്രട്ടറിക്കു നൽകിയ നിവേദനവും ഫലം കണ്ടില്ല.
ഈ സാഹചര്യത്തിലാണ് ഉണ്ണിക്കണ്ണൻ, ധനേഷ്, പ്രതീഷ് എന്നിവരുടെ നേതൃത്വത്തിൽ മെഴുകു തിരി കത്തിച്ച് പ്രതിഷേധ സമരം നടത്തിയത്. പരിഹാരം ഉണ്ടായില്ലെങ്കിൽ റാന്തൽ വിളക്കു കത്തിച്ചു പ്രതിഷേധിക്കുമെന്നും മുന്നറിയപ്പ് നൽകി.