തേച്ചിട്ട് പോയ കാമുകനെ തേടി വിദ്യാര്‍ഥിനി; കാമ്പസ് പ്രണയം ഇടയ്ക്ക് മുറിഞ്ഞപ്പോള്‍ പോലീസ് ഇടപെട്ടു; ഇരുവരുടേയും വീട്ടുകാരെത്തി വിവാഹം ഉറപ്പിച്ചുമടങ്ങി; കോഴ്‌സ് പൂര്‍ത്തിയായപ്പോള്‍ കാമുകന്‍ മുങ്ങി; സംഭവം എം ജി കാമ്പസില്‍..

എംജി സര്‍വകലാശാല കാമ്പസില്‍ പീഡനം. ലേഡീസ് ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ഥിനിയാണ് ബോയ്‌സ് ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ഥിക്കെതിരേ പോലീസില്‍ പരാതി നല്കിയത്. വിദ്യാര്‍ഥിനി മുളന്തുരുത്തി പോലീസില്‍ നല്കിയ പരാതിയില്‍ കേസെടുത്ത ശേഷം ഗാന്ധിനഗര്‍ പോലീസിന് അന്വേഷണത്തിനായി അയച്ചുകൊടുത്തു.

ഏറ്റുമാനൂര്‍ സിഐ ആണ് കേസ് അന്വേഷിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിനു മുന്‍പാണ് പീഡനം നടന്നത്. ഹോസ്റ്റലില്‍ താമസിച്ചു പഠിച്ചു വരികയായിരുന്നു ഇരുവരും. ഇതിനിടെ പരിചയപ്പെട്ട വിദ്യാര്‍ഥി വിവാഹം കഴിക്കാമെന്നു വാഗ്ദാനം നല്കി പീഡിപ്പിച്ചു എന്നാണ് പരാതി. പല തവണ കാമ്പസില്‍ വച്ച് പീഡിപ്പിച്ചുവെന്ന് വിദ്യാര്‍ഥിനി പോലീസിന് മൊഴി നല്കിയിട്ടുണ്ട്. പഠനത്തിനിടെ വിദ്യാര്‍ഥി ഒരിക്കല്‍ വിവാഹത്തില്‍നിന്ന് പിന്മാറിയതോടെ പെണ്‍കുട്ടി ആദ്യം ഗാന്ധിനഗര്‍ പോലീസില്‍ ഒരു പരാതി നല്കിയിരുന്നു. അന്ന് ഇരുവരുടെയും വീട്ടുകാരെ പോലീസ് വിളിച്ചു വരുത്തി. ഇരുവരും വിവാഹത്തിന് സമ്മതമാണൊണ് അന്ന്് അറിയിച്ചത്.

കഴിഞ്ഞ സെപ്റ്റംബറില്‍ കോഴ്‌സ് പൂര്‍ത്തിയാക്കി ഇരുവരും മടങ്ങി. പിന്നീട് വിദ്യാര്‍ഥിയെക്കുറിച്ച് ഒരു വിവരവുമില്ല എന്നാണ് പെണ്‍കുട്ടി പോലീസിന് നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കൂട്ടുകാര്‍ക്കിടയില്‍ പെണ്‍കുട്ടിയെ മോശക്കാരിയായി ചിത്രീകരിക്കുന്നതായും പരാതിയില്‍ പറയുന്നു.

Related posts