1949 നവംബര്‍ രണ്ടിനാണ് ജനനം. പിതാവ് എം.ജോര്‍ജാണ് മുത്തൂറ്റ് ഫിനാന്‍സ് സ്ഥാപകന്‍. മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് ബിരുദം നേടി.
1979ല്‍ മുത്തൂറ്റ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറായി. 1993ല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനായി. 2012 മുതല്‍ 2017 വരെ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ അല്മായ ട്രസ്റ്റിയായും അദ്ദേഹം പ്രവര്‍ത്തിച്ചു.
ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി എക്സിക്യൂട്ടീവ് അംഗമായും ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചു.
മുത്തൂറ്റ് ഗ്രൂപ്പിന്റെ ചെയര്‍മാനായിരുന്നു അന്തരിച്ച എം.ജി. ജോര്‍ജ് രാജ്യത്തെ ധനികരില്‍ മുന്നില്‍ നില്ക്കുന്ന മലയാളിയാണ്.
2020ലെ കണക്കു പ്രകാരം എം.ജി. ജോര്‍ജ് മുത്തൂറ്റും മൂന്ന് സഹോദരന്മാരും ചേര്‍ന്നുള്ള മുത്തൂറ്റ് ഗ്രൂപ്പിന് 35,500 കോടി രൂപയാണ് (480 കോടി ഡോളര്‍) ആസ്തി. ഫോബ്സ് പട്ടികയിലെ 26-ാം സ്ഥാനമാണ് ഇവര്‍ക്കുള്ളത്.
1887ലാണ് മുത്തൂറ്റ് ഗ്രൂപ്പ് സ്ഥാപിതമാകുന്നത്. എം.ജി. ജോര്‍ജ് ചെയര്‍മാനായ മുത്തൂറ്റ് ഫിനാന്‍സ് രാജ്യത്തെതന്നെ എറ്റവും പ്രമുഖമായ സ്വകാര്യ സ്വര്‍ണപ്പണയ വായ്പാ കമ്പനിയായി വളര്‍ന്നു.
ഡല്‍ഹിയില്‍ സ്കൂള്‍, പത്തനംതിട്ടയിലും കോഴഞ്ചേരിയിലും ആശുപത്രികള്‍ തുടങ്ങിയവയുടെ സാരഥ്യത്തിലും എം.ജി. ജോര്‍ജ് മുത്തൂറ്റ് പ്രവര്‍ത്തിച്ചു. വൈവിധ്യമാര്‍ന്ന മറ്റു ബിസിനസ് സംരംഭങ്ങള്‍ മുത്തൂറ്റ് ഗ്രൂപ്പിനുണ്ട്.