കോട്ടയം: അഞ്ചു ദിനരാത്രങ്ങളെ അവിസ്മരണീയമാക്കിയ എംജി സർവകലാശാല യുവജനോത്സവം അലത്താളം ഇന്നു സമാപിക്കും.തേവര എസ്എച്ച് കോളജ് കലാകിരീടം ചൂടും. 73 പോയിന്റിന്റെ മുന്നേറ്റമാണ് ഇവർക്കുള്ളത്. രണ്ടാം സ്ഥാനത്ത് എറണാകളും മഹാരാജാസ് കോളജ്. ഇവർക്ക് 57 പോയിന്റ് ലഭിച്ചു. മൂന്നാം സ്ഥാനത്തിനായി 54 പോയിന്റുകൾ വീതം നേടി രംഗത്തുള്ളത് എറണാകുളം സെന്റ് തേരേസാസും തൃപ്പൂണിത്തുറ ആർഎൽവിയുമാണ്.
ഇന്നലെ രാത്രി അവസാനിച്ച മത്സര ഫലങ്ങളുടെ അടിസ്ഥാനത്തിലുള്ള പോയിന്റ് നിലയാണിത്. മത്സര വേദി വിടുന്പോൾ വിജയം കൊയ്ത കലാകാരൻമാർക്കും കലാകാരികൾക്കും അകം നിറയെ സംതൃപ്തി.
വിജയം കൈവിട്ടു പോയവർക്ക് ദുഃഖം. ഈ ദുഃഖം മറ്റൊരു വിജയത്തിലേക്കുള്ള കരുത്താവട്ടെ എന്ന സാന്ത്വനം ഇവരുടെ കാതുകളിൽ. രാവിലെ പ്രധാന വേദിയിൽ മൊഞ്ചത്തിമാരുടെയും മണവാട്ടിമാരുടെയും മിന്നും പ്രകടനവുമായി ഒപ്പന മത്സരം അരങ്ങേറി.
കഥാപ്രസംഗവും സംഘഗാനവും മറ്റുവേദികളെ സജീവമാക്കും. വൈകുന്നേരം ആറിന് നടക്കുന്ന സമാപന സമ്മേളത്തിൽ ജൂണ്‍ സിനിമയിലെ താരങ്ങളായ രജീഷാ വിജയൻ, വിജയ് ബാബു, സർജാനോ ഖാലിദ് എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.
ക്ളേമോഡൽ ഒന്നാം സ്ഥാനം നേടിയ എം.ആർ യദുകൃഷ്ണ(എം.ഇഎസ് കോളജ് മാറമ്പള്ളി)