കോട്ടയം: എംജി യൂണിവേഴ്സിറ്റി കലോത്സവത്തോട് അനുബന്ധിച്ച് റാലി നടക്കുന്നതിനാൽ ഇന്ന് ഉച്ചകഴിഞ്ഞു മൂന്നു മുതൽ കോട്ടയം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
പോലീസ് പരേഡ് ഗ്രൗണ്ടിൽനിന്ന് ആരംഭിക്കുന്ന റാലി കളക്ടറേറ്റ് ജംഗ്ഷനിൽനിന്നു കെകെ റോഡുവഴി തിരുനക്കര മൈതാനത്തേക്ക് പോകുന്പോൾ കഞ്ഞിക്കുഴിയിൽനിന്നും നഗരത്തിലേക്കു വരുന്ന വാഹനങ്ങൾ ഈസ്റ്റ് പോലീസ് ജംഗ്ഷനിൽനിന്നും പോലീസ് ക്ലബ്, ലോഗോസ്, ശാസ്ത്രി റോഡുവഴി പോകണം.
നഗരത്തിൽനിന്നും കഞ്ഞിക്കുഴി ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ ലോഗോസ്, റബർ ബോർഡ് വഴി സഞ്ചരിക്കണം.റാലി ബിസിഎം കോളജ് ജംഗ്ഷനിലെത്തുന്പോൾ കഞ്ഞിക്കുഴി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കളക്ടറേറ്റ്, ലോഗോസ്, ശാസ്ത്രി റോഡ്, ശീമാട്ടി റൗണ്ടാന വഴി പോകണം.