കോട്ടയം: എംജി കലോത്സവത്തില്‍ കിരീടം നേടാനുള്ള വാശിയേറിയ മത്സരത്തില്‍ മൂന്നാംദിനത്തിലും എറണാകുളം കോളജുകള്‍ക്കു മുന്നേറ്റം.
നിലവില്‍ തേവര എസ്എച്ച് 22 പോയിന്റോടെ ഒന്നാം സ്ഥാനത്തും സെന്റ് തെരേസാസ് 17 പോയിന്റോടെ രണ്ടാം സ്ഥാനത്തുമാണുള്ളത്.
ആര്‍എല്‍വി തൃപ്പൂണിത്തുറ, കാലടി ശ്രീശങ്കര കോളജ് 16 പോയിന്റുമായി ഒപ്പത്തിനൊപ്പം മുന്നേറുകയാണ്. 15 പോയിന്റുമായി യുസി കോളജ് ആലുവ തൊട്ടുപിന്നിലുണ്ട്. കുംഭച്ചൂടിലും അക്ഷരനഗരിയില്‍ കലയുടെ ആവേശപ്പൂരം മുന്നേറുകയാണ്.
ഇന്നു രാവിലെ നാടോടിനൃത്തവും വഞ്ചിപ്പാട്ടും കഥാപ്രസംഗവും സ്റ്റേജിതരമത്സരങ്ങളായ കവിതാരചനയും നടന്നു. രാത്രി ബിസിഎം കോളജില്‍ അഭിനയത്തിന്റെ രസക്കാഴ്ചയുമായി സ്കിറ്റ് അരങ്ങേറും.
രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാത കോട്ടയത്തെ കലാസ്നേഹികള്‍ കലോത്സവം രണ്ടു കൈയും നീട്ടി സ്വീകരിക്കുകയാണ്. വേദികളില്‍ ഇന്ന് ഇഞ്ചോടിച്ച് മത്സരങ്ങള്‍ തുടരും.