ഏ​ഷ്യാ യൂ​ണി​വേ​ഴ്‌​സി​റ്റി റാ​ങ്കിം​ഗ്; എം ​ജി യൂ​ണി​വേ​ഴ്സി​റ്റി മൂ​ന്നാം സ്ഥാ​ന​ത്ത്

കോ​ട്ട​യം: ബ്രി​ട്ട​നി​ലെ ടൈം​സ് ഹ​യ​ർ എ​ജ്യു​ക്കേ​ഷ​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ഏ​ഷ്യാ യൂ​ണി​വേ​ഴ്‌​സി​റ്റി റാ​ങ്കിം​ഗി​ൽ എം​ജി സ​ർ​വ​ക​ലാ​ശാ​ല മൂ​ന്നാം സ്ഥാ​ന​ത്ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ റാ​ങ്കിം​ഗി​ൽ നാ​ലാം സ്ഥാ​ന​ത്താ​യി​രു​ന്നു.

ബം​ഗ​ളൂ​രു​വി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സും ത​മി​ഴ്‌​നാ​ട്ടി​ലെ അ​ണ്ണാ സ​ർ​വ​ക​ലാ​ശാ​ല​യു​മാ​ണ് റാ​ങ്കിം​ഗി​ൽ ഇ​ന്ത്യ​യി​ൽ നി​ന്ന് ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ളി​ൽ.

ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ പ​ട്ടി​ക​യി​ൽ ചൈ​ന​യി​ലെ സി​ൻ​ഹു​വ, പീ​ക്കിം​ഗ് സ​ർ​വ​ക​ലാ​ശാ​ല​ക​ൾ തു​ട​ർ​ച്ച​യാ​യി അ​ഞ്ചാം ത​വ​ണ​യും യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നി​ല​നി​ർ​ത്തി.

ഈ ​പ​ട്ടി​ക​യി​ൽ എം​ജി 134-ാം സ്ഥാ​ന​ത്താ​ണ്. എം​ജി ഉ​ൾ​പ്പെ​ടെ അ​ഞ്ച് ഇ​ന്ത്യ​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ളാ​ണ് ഏ​ഷ്യ​ൻ റാ​ങ്കിം​ഗി​ൽ ആ​ദ്യ 150ൽ ​ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​ത്.

Related posts

Leave a Comment