കോട്ടയം: എംജി യൂണിവേഴ്സിറ്റിയിൽ സർട്ടിഫിക്കറ്റുകൾ കാണാതായ സംഭവത്തിൽ ജുഡീഷൽ അന്വേഷണം വേണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ.
സർട്ടിഫിക്കറ്റുകൾ സൂക്ഷിച്ചിരിക്കുന്ന ലോക്കർ റൂം സേഫ് കസ്റ്റഡിയിൽവയ്ക്കാൻ വൈസ് ചാൻസലർ കൂടിയായ ഗവർണർ അടിയന്തര നടപടി സ്വീകരിക്കണം. വിഷയത്തിൽ ഹൈക്കോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിലെ പ്രതികളായ കെ.വിദ്യ, നിഖിൽ തോമസ് എന്നിവരെ കണ്ടെത്താൻ പത്രങ്ങളിൽ പരസ്യം നൽകണം. വാണ്ടഡ് കുറ്റവാളികളായി ഇവരെ പ്രഖ്യാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വിദേശ സർവകലാശാലകളിൽ സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്ന സംവിധാനങ്ങൾ ഉണ്ട്, എന്നാൽ ഇത്തരം സംവിധാനങ്ങൾ കേരളത്തിലെ സർവകലാശാലകളില്ല.
വ്യാജ സർട്ടിഫിക്കറ്റുകൾ പറക്കുന്ന സ്ഥലമായി കേരളം മാറിയെന്നും മറ്റ് സംസ്ഥാനങ്ങൾക്ക് മുന്നിൽ പരിഹാസപാത്രമായി മാറിയെന്നും തിരുവഞ്ചൂർ കുറ്റപ്പെടുത്തി.