തിരുവനന്തപുരം: എല്എന്സിപിയിലുള്ള സൈക്ലിംഗ് വെലോഡ്രോമില്നടന്ന മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി ഇന്റര്‍കൊളീജിയറ്റ് സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ചങ്ങനാശേരി അസംപ്ഷന്‍ കോളജ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും വനിതാ വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.
അസംപ്ഷന്റെ ജോസിയ ജോസ്, സഞ്ചന വി.എസ് എന്നിവര്‍ നാല് സ്വര്‍ണ മെഡലുകള്‍ വീതം കരസ്ഥമാക്കിയപ്പോള്‍ ഒന്നാംവര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനി അഞ്ജന റോസ്മേരി ജോസി മൂന്നു സ്വര്‍ണവും രണ്ടു വെള്ളിയും ഒരു മൂന്നാം സ്ഥാനവും നേടി.
മൂന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിനി ആര്യനന്ദ സി. ബിനു ഒരു സ്വര്‍ണം ഒരു വെള്ളിയും ഒരു മൂന്നാം സ്ഥാനവും കരസ്ഥമാക്കി. അജയ് പീറ്ററാണ് പരിശീലകന്.