ഏറ്റുമാനൂർ: വിദ്യാർഥികളുടെ പ്രതിഷേധം ഫലം കണ്ടു. കേരളത്തിൽ ആദ്യമായി എംജി സർവകലാശാലാ കാമ്പസിൽ നായ്ക്കൾക്കായി സംരക്ഷണ കേന്ദ്രം ഒരുക്കുമെന്ന് സർവകലാശാലാ അധികൃതർ. സർവകലാശാലാ കാമ്പസിൽ അമ്പതിലേറെ നായ്ക്കളാണ് അലഞ്ഞു നടക്കുന്നത്. ഇതേക്കുറിച്ചു വിദ്യാർഥികൾ പല തവണ പരാതി പറഞ്ഞിരുന്നു. പക്ഷേ നടപടി മാത്രം ഉണ്ടായില്ല.
ഒടുവിൽ വൈസ് ചാൻസലറുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയ വിദ്യാർഥികൾ നായ ശല്യത്തിന് പരിഹാരം കാണുന്നില്ലെങ്കിൽ നായ്ക്കളെ വൈസ് ചാൻസലറുടെ ഓഫീസിൽ കെട്ടിയിടുമെന്ന് ഭീഷണി മുഴക്കി. ഇതോടെയാണ് തീരുമാനമായത്.
കാമ്പസിൽ അലഞ്ഞു നടക്കുന്ന നായ്ക്കളെ കാമ്പസിൽ തന്നെ പ്രത്യേക സ്ഥലത്താക്കി വേലി കെട്ടിത്തിരിച്ച് സംരക്ഷിക്കാനാണ് പദ്ധതി. നായ്ക്കളെ സംരക്ഷിക്കാൻ കെയർടേക്കറും ഉണ്ടാകും.