വൈക്കം: വ്യാജ ബിരുദ സർട്ടിഫിക്കറ്റിന്റെ പിൻബലത്തിൽ ലീഗൽ മെട്രോളജി ഇൻസ്പെക്ടറായി പ്രമോഷൻ ലഭിച്ചയാൾക്കെതിരേ എംജി യൂണിവേഴ്സിറ്റിയുടെ പരാതിയെ തുടർന്ന് പോലീസ് കേസെടുത്തു.
ചങ്ങനാശേരിയിൽ ലീഗൽ മെട്രോളജി ഇൻസ്പെക്ടറായി ജോലി ചെയ്യുന്ന വൈക്കം പോളശേരി സ്വദേശി പ്രീനു പുഷ്പ(30)നെതിരെയാണ് ജില്ലാ പോലീസ് ചീഫിന്റെ നിർദ്ദേശത്തെ തുടർന്ന് വൈക്കം പോലീസ് കേസെടുത്തത്.
പിതാവിന്റെ നിര്യാണത്തെ തുടർന്ന് ആശ്രിത നിയമനത്തിലൂടെയാണ് പ്രീനു സർക്കാർ സർവീസിൽ കയറിയത്. ജോലിയിൽ പ്രമോഷൻ നേടിയതിനെ തുടർന്ന് പ്രീനുവിന്റെ ബിരുദം വ്യാജമാണെന്ന് ആരോപിച്ച് ഒരാൾ യൂണിവേഴ്സിറ്റിക്ക് പരാതി നൽകി.
യുണിവേഴ്സിറ്റിയുടെ അന്വേഷണത്തിൽ ഇയാളുടെ ബിരുദം വ്യാജമാണെന്ന് കണ്ടെത്തിയതോടെയാണ് യൂണിവേഴ്സിറ്റി പോലീസിൽ പരാതി നൽകിയത്.