കണ്ണൂർ: സ്ത്രീ സൗന്ദര്യത്തെ ഉപഭോഗവസ്തുവാക്കി ചൂഷണം ചെയ്യുന്നതിനെ സ്ത്രീകൾ തിരിച്ചറിയുകയും ഇതിനെതിരെ സ് ത്രീകളുടെ കൂട്ടായ്മ രൂപപ്പെടുത്തി സ്ത്രീകൾ മുന്നിട്ടിറങ്ങണമെന്നും മുസ്ലിം ഗേൾസ് ആൻഡ് വുമൺസ് മൂവ്മെന്റ് കണ്ണൂർ ജില്ലാ കൗൺസിൽ. സ്ത്രീകൾ വെറും പ്രദർശന വസ്തുക്കളായി മാറാതെ ധാർമികതയിലൂന്നിയ സാമൂഹ്യ പ്രവർത്തനങ്ങളിൽ മുഴുകി ജീവിതം സക്രിയമാക്കണമെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു.
സലഫി ദഅവ സെന്ററിൽ ചേർന്ന കൗൺസിൽ കെഎൻഎം-മർക്കസുദ്ദഅവ ജില്ലാ സെക്രട്ടറി സി.സി. ഷക്കീർ ഫാറൂഖി ഉദ്ഘാടനം ചെയ്തു. കെ.പി. ഹസീന അധ്യക്ഷത വഹിച്ചു.പി.ടി.പി. മുസ്തഫ, എം ജിഎം-മർക്കസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡന്റ് ജൂവൈരിയ്യ അൻവാരിയ്യ, കെ. ശബീന ശക്കീർ, കെ.പി. ഷഫീന ശുക്കൂർ, പി.കെ. ജുനൈദ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: പ്രഫ. ഖൈറുന്നിസ ഫാറൂഖിയ-പ്രസിഡന്റ്, കെ.പി. ഹസീന, കെ. ഷബീന ഷക്കീർ, ജമീല അബ്ദുൾ അസീസ് കണ്ണൂർ-വൈസ് പ്രസിഡന്റുമാർ, സി.ടി. ആയിഷ-സെക്രട്ടറി, ടി.പി. റുസീന, ഫാത്തിമ സിദ്ദിഖ് (തളിപ്പറന്പ്), പി.കെ. ജുനൈദ-ജോയിന്റ് സെക്രട്ടറി, പ്രഫ. മറിയം അൻവാരിയ-ട്രഷറർ.