ഹരികൃഷ്ണൻസ് എന്ന ചിത്രത്തിലെ ‘‘സമയമിതപൂർവ സായാഹ്നം’’ എന്ന ഗാനം എന്നെ ഏറെ കുഴപ്പിച്ചതാണ്. 5 മണിക്കൂറിലധികം സമയമാണ് ആ ഗാനത്തിന്റെ റെക്കോർഡിംഗ് പൂർത്തിയാക്കിയത്. ഔസേപ്പച്ചൻ ചേട്ടൻ എല്ലാത്തരത്തിലും പൂർണത നോക്കുന്നയാളാണ്.
ഓരോ വരി പാടി നോക്കുമ്പോഴും ചിലപ്പോൾ എനിക്ക് തൃപ്തിയാകില്ല, ചിലപ്പോൾ ഔസേപ്പച്ചൻ ചേട്ടനു തൃപ്തിയാകില്ല. അങ്ങനെ പാടിപ്പാടി 5 മണിക്കൂറിനു മുകളിൽ പോയി റെക്കോർഡിംഗ്. ഒടുവിൽ ഞാൻ മടുത്തു. ആ പാട്ടിലെ ദാസേട്ടൻ പാടിയ ഭാഗം അമേരിക്കയിൽ വച്ച് റെക്കോർഡ് ചെയ്തതാണ്.
അദ്ദേഹം അമേരിക്കയിൽ സെറ്റിൽഡ് ആകാൻ വേണ്ടി പോയതായിരുന്നു. ആ സമയത്ത് അവിടെയൊരു റെക്കോർഡിംഗ് സ്റ്റുഡിയോ ഓക്കെ സെറ്റ് ചെയ്തു. അതിനുശേഷം കുറേപ്പാട്ടുകളൊക്കെ അദ്ദേഹം അവിടെനിന്നു പാടി അയച്ചിട്ടുണ്ട് എന്ന് എം. ജി. ശ്രീകുമാർ