കൈതപ്രം ചേട്ടൻ ഒരു ഇതിഹാസമാണ്. അതിൽ യാതൊരു സംശയവുമില്ല. അദ്ദേഹത്തിന്റെ എത്രയോ കച്ചേരികൾ ഞാൻ കേട്ടിരിക്കുന്നു.
മൂകാംബികാ ദേവിയുടെ വലിയ ഭക്തൻ കൂടിയാണ് അദ്ദേഹം. ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽ പോയിട്ടുണ്ട്. അവിടെ നിന്നും കഴിച്ച ഭക്ഷണത്തിന്റെ രുചി ഇപ്പോഴും ഓർമയിലുണ്ട്. കൈതപ്രം ചേട്ടനെ എന്റെ സ്വന്തം ജ്യേഷ്ഠനെപ്പോലെയാണ് മനസിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്.
അദ്ദേഹത്തോടൊപ്പം ചേർന്ന് എത്രയോ പാട്ടുകൾ ഞാൻ ചെയ്തിട്ടുണ്ട്. പലരും പറയുന്നത് കേട്ട് വിവാദങ്ങൾക്കൊന്നും ഞാനില്ല. എം.ജി. ശ്രീകുമാർ പറഞ്ഞു.